ബാഹുബലിക്ക് ശേഷം പ്രഭാസിന്റെതായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ് സാഹോ. 300 കോടി ബഡ്്ജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ആഗസ്റ്റില്‍ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഒരു സോംഗ് ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
സൈക്കോ സൈയ്യാന്‍ എന്ന് തുടങ്ങുന്ന പാട്ടിന്റെ ടീസറില്‍ പ്രഭാസും ശ്രദ്ധ കപൂറുമാണുള്ളത്. ചിത്രത്തിലെ ഒരു പാര്‍ട്ടി സോംഗ് കൂടിയാണിത്. സഹോയുടെ തെലുങ്ക്, തമിഴ്, ഹിന്ദി ടീസറുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ മലയാളത്തില്‍ നിന്നും ലാല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അരുണ്‍ വിജയ്, നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷെറോഫ്, മന്ദിര ബേദി. ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.