Latest News

എല്ലാം പെട്ടെന്നായിരുന്നു; എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ';ഇതൊരു ട്രെന്‍ഡ് ആണെങ്കിലും എനിക്കിഷ്ടായി;രഞ്ജു രഞ്ജിമാര്‍ പങ്കുവെച്ച ചിത്രം ചര്‍ച്ചയാകുമ്പോള്‍

Malayalilife
 എല്ലാം പെട്ടെന്നായിരുന്നു; എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ';ഇതൊരു ട്രെന്‍ഡ് ആണെങ്കിലും എനിക്കിഷ്ടായി;രഞ്ജു രഞ്ജിമാര്‍ പങ്കുവെച്ച ചിത്രം ചര്‍ച്ചയാകുമ്പോള്‍

ഭാവന, മംമ്ത തുടങ്ങിയ താരങ്ങളുടെയെല്ലാം പ്രിയപ്പെട്ട സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റുമായ രഞ്ജു പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. നിറവയറുമായി നില്‍ക്കുന്ന ചിത്രമാണ് രഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. ബേബി ഷവറിന്റെത് എന്ന് തോന്നിക്കുന്ന ചിത്രമാണിത്. പിങ്ക് നിറത്തിലുള്ള ഗൗണിലാണ് രഞ്ജു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എല്ലാം പെട്ടന്നായിരുന്നു, ഉത്തരവാദി? ഇതൊരു ട്രെന്‍ഡ് ആണെങ്കിലും എനിക്കിഷ്ടമായി, എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ' എന്ന ക്യാപ്ഷനോടെയാണ് നിറവയറില്‍ കൈ വച്ചു നില്‍ക്കുന്ന ചിത്രം രഞ്ജു രഞ്ജിമാര്‍ പങ്കുവച്ചത്. ഫോട്ടോ എഡിറ്റിങ് ആപ്പായ ഫോട്ടോലാബ് വഴി എഡിറ്റ് ചെയ്ത ചിത്രമാണിത്. നിറവയറിലുള്ള ചിത്രത്തിന് പിന്നാലെ ഫോട്ടോലാബില്‍ എഡിറ്റ് ചെയ്ത മറ്റു ചിത്രങ്ങളും രഞ്ജു പങ്കുവച്ചിട്ടുണ്ട്.

അമ്മയാകാനുള്ള ആഗ്രഹമാണ് ചിത്രത്തിലൂടെ രഞ്ജു പങ്കുവച്ചത്. രഞ്ജുവിന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായെത്തുന്നത്.

രഞ്ജുവിന്റെതായി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാംതന്നെ വൈറലാകാറുണ്ട്. ആനുകാലിക വിഷയങ്ങളിലും അഭിപ്രായം പങ്കുവയ്ക്കുന്ന രഞ്ജുവിനെ പിന്തുണയ്ക്കുന്നവര്‍ ഒട്ടേറെയാണ്. തന്നെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചത് മംമ്തയാണെന്ന് രഞ്ജു ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. വിഷാദാവസ്ഥയില്‍ ഇരുന്നപ്പോഴാണ് മംമ്ത വിളിച്ചത് എന്നായിരുന്നു രഞ്ജു പറഞ്ഞത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Renju Renjimar (@renjurenjimar)

renju renjimar new post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES