വൈക്കത്തു വാഴുന്ന വിശ്വനാഥാ...വൈക്കത്തപ്പനു മുന്നില്‍ ഭക്തിഗാനസുധയുമായി രാധിക സുരേഷ് ഗോപി; താരപത്‌നിയുടെ മനോഹര ആലാപനം സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

Malayalilife
topbanner
 വൈക്കത്തു വാഴുന്ന വിശ്വനാഥാ...വൈക്കത്തപ്പനു മുന്നില്‍ ഭക്തിഗാനസുധയുമായി രാധിക സുരേഷ് ഗോപി; താരപത്‌നിയുടെ മനോഹര ആലാപനം സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

ലയാളികള്‍ക്ക് പ്രിയങ്കരരാതതാര കുടുംബമാണ് സുരേഷ് ഗോപിയുടേത്. ഭാര്യ രാധികയെയും മക്കള്‍ക്കും ആരാധകര്‍ ഏറെയാണ്. രാധിക സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താര പത്‌നിയാണ്. രാധിക ഒരു മികച്ച ഗായിക കൂടിയാണ്. പലപ്പോഴും സുരേഷ് ഗോപിക്കൊപ്പം പൊതുവേദികളില്‍ എത്തുന്ന രാധിക ഗാനം ആലപിക്കാറുണ്ട്. 

ഇപ്പോള്‍ രാധിക പാട്ട് പാടുന്ന ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വൈക്കത്ത്  അമ്പലനടയില്‍ വച്ച് രാധികയും കൂട്ടരും നടത്തിയ ഭക്തിഗാന സുധയുടെ രംഗങ്ങളാണ് വൈറലാകുന്നത്.മുല്ലപ്പൂവ് ചൂടി അതീവ സുന്ദരിയായി നില്‍ക്കുന്ന രാധികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തു. 

1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപി രാധികയെ വിവാഹം കഴിക്കുന്നത്. അഞ്ച് മക്കളാണ് സുരേഷ് ഗോപിക്കുള്ളത്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുലും മാധവും സിനിമയിലേക്ക് അരങ്ങേറി കഴിഞ്ഞു. 

 

radhika suresh gopi temple

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES