ബോളിവുഡും കടന്ന് ഇന്ന് ഹോളിവുഡിലെ മുന്‍നിര നായികയായി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര എന്ന താരം . ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വ്യക്തിത്വത്തിലൂടേയും പ്രിയങ്ക ചോപ്ര ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. തുറന്ന് സംസാരിക്കുന്ന, നിലപാടുകള്‍ പറയുന്ന താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ താരകുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് പ്രിയങ്ക തന്റെ കരിയര്‍ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. തുടക്കകാലത്ത് താന്‍ നേരിട്ട വിവേചനത്തെക്കുറിച്ച് പലപ്പോഴായി പ്രിയങ്ക തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ തനിക്ക് ഇഷ്ടമില്ലാത്ത സിനിമയില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്.സിനിമയുടെ പേര് എനിക്ക് പറയാനാകില്ല. പക്ഷെ ആ അനുഭവം വളരെ വെറുപ്പുളവാക്കുന്നതായിരുന്നു. മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിരുന്നു. എന്റെ ഡയലോഗുകള്‍ക്ക് യാതൊരു അര്‍ത്ഥവുമുണ്ടായിരുന്നില്ല. ഞാന്‍ സ്ഥിരമായി രക്ഷപ്പെടുത്തലിനായി കാത്തിരിക്കുന്ന സുന്ദരിയായിരുന്നു. ശരിക്കുമുള്ള ഞാന്‍ അങ്ങനെയല്ല. വളരെ കഷ്ടപ്പാടായിരുന്നു' എന്നാണ് പ്രിയങ്കയുടെ തുറന്ന് പറച്ചില്‍.
സിനിമ ഏതെന്ന് പ്രിയങ്ക പറഞ്ഞിട്ടില്ല. ഏതായിരിക്കും ആ സിനിമ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. 2002 ലായിരുന്നു പ്രിയങ്കയുടെ ബോളിവുഡിലെ അരങ്ങേറ്റം. അയ്ത്രാസ് ആയിരുന്നു ആദ്യ ചിത്രം. അക്ഷയ് കുമാറായിരുന്നു ചിത്രത്തിലെ നായകന്‍. ലാറ ദത്ത നായികയായ ചിത്രത്തില്‍ വില്ലത്തി ആയിട്ടാണ് പ്രിയങ്ക അഭിനയിച്ചത്. നെഗറ്റീവ് വേഷത്തിലുള്ള പ്രിയങ്കയുടെ പ്രകടനം കയ്യടി നേടി.