Latest News

ഉടന്‍ തന്നെ ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്‌തേക്കുമെന്ന് സൂചിപ്പിച്ച് പൃഥിരാജ്; ഹൈദരബാദില്‍ കടുവയുടെ പ്രമോഷനെത്തിയ നടന്‍ പങ്ക് വച്ചത്  തെന്നിന്ത്യയില്‍ നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നിവയ്ക്ക് പുറമേ ചുവടുറപ്പിക്കുന്ന സ്വപ്‌നം

Malayalilife
ഉടന്‍ തന്നെ ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്‌തേക്കുമെന്ന് സൂചിപ്പിച്ച് പൃഥിരാജ്; ഹൈദരബാദില്‍ കടുവയുടെ പ്രമോഷനെത്തിയ നടന്‍ പങ്ക് വച്ചത്  തെന്നിന്ത്യയില്‍ നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നിവയ്ക്ക് പുറമേ ചുവടുറപ്പിക്കുന്ന സ്വപ്‌നം

തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് പൃഥ്വിരാജ്. ഹൈദരാബാദില്‍ 'കടുവ' ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് സിനിമകളെക്കുറിച്ചും തനിക്ക് താല്‍പ്പര്യമുള്ള മറ്റ് മേഖലകളെക്കുറിച്ചും സംസാരിച്ചത്. തനിക്ക് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന നിരവധി ഓഫറുകള്‍ക്ക് പുറമേ ഉടന്‍ തന്നെ ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്തേക്കും എന്നാണ് പൃഥ്വിരാജ് സൂചിപ്പിച്ചത്.

'എനിക്ക് ഇതിനകം തന്നെ ചില തെന്നിന്ത്യന്‍ നിര്‍മ്മാതാക്കള്‍ ഒരു സിനിമ നല്‍കിയിട്ടുണ്ട്, അതില്‍ എനിക്ക് ഏറെ സന്തോഷവുമുണ്ട്. പക്ഷെ അഭിനയിക്കുന്നതിനു പുറമേ ഒരു തെലുങ്ക് സിനിമ ഞാന്‍ ഉടന്‍ സംവിധാനം ചെയ്‌തേക്കും.' പൃഥ്വിരാജ് പറഞ്ഞു. 'ലൂസിഫര്‍' എന്ന ചിത്രത്തിലെ സംവിധാനത്തിലൂടെയും, 'ജന ഗണ മന'യിലെ അഭിനയത്തിനും തെന്നിന്ത്യയില്‍ പ്രിത്വിരാജിന് നിരവധി ആരാധകരാണ് ഉള്ളത്. അതുകൊണ്ട് തന്നെ പുതിയ ചിത്രം 'കടുവ' തെലുങ്ക് ഭാഷയില്‍ ഡബ്ബ് ചെയ്തു പുറത്തിറക്കുനന്തിനെ കുറിച്ചും താരം പറഞ്ഞു.

നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളില്‍ തെലുങ്ക് ചലച്ചിത്ര ലോകത്ത് പൃഥ്വിരാജ് വന്‍ മുന്നേറ്റത്തിലാണ്. സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ 'സലാറി'ല്‍ പൃഥ്വിരാജ് സുകുമാരനെ ഒരു സുപ്രധാന വേഷത്തിനായി പരിഗണിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. പ്രഭാസ് നായകനാകുന്ന ഒരു സിനിമയുടെ ഭാഗമാകാന്‍ തനിക്ക് ശരിക്കും ഇഷ്ടമാണെന്നും തന്റെയും പ്രഭാസിന്റെയും ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ പരിശോധിച്ച ശേഷം ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

അതേസമയം ആടുജീവിതം പൂര്‍ത്തിയാക്കിയ പൃഥ്വിരാജ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുക. ജൂലായ് അഞ്ചിന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.

Read more topics: # പൃഥ്വിരാജ്
prithviraj telugu film direct very soon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES