അനുഷ്‌ക ഷെട്ടി നല്കിയ കുക്കറി ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് പ്രഭാസ്. തന്റെ പുതിയ ചിത്രമായ 'മിസ്സ് ഷെട്ടി മിസ്റ്റര്‍ പോളി ഷെട്ടി' എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് അനുഷ്‌ക്ക ഇഷ്ടവിഭവത്തിന്റെ റെസിപ്പിയും അത് തയ്യാറാക്കുന്ന വിധവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനായി പ്രഭാസിനെ ചലഞ്ച് ചെയ്തത്.
അനുഷ്‌ക്കയുടെ ചലഞ്ച് സ്വീകരിച്ച പ്രഭാസ് തന്റെ പ്രീയ വിഭവമായ റോയ്യാല പുലാവിന്റെ റെസിപ്പിയും ഉണ്ടാക്കുന്ന വിഭവവും തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പ്രഭാസിന്റെ അടുത്ത സുഹൃത്താണ് അനുഷ്‌ക. സിനിമയുടെ പ്രമോഷന്‍ കുറച്ചു കൂടി ആകര്‍ഷകമാക്കുകയാണ് ചലഞ്ചിന്റെ ഉദ്ദേശമെന്നാണ് സൂചന. ചലഞ്ച് സ്വീകരിച്ചു കൊണ്ടുള്ള പ്രഭാസിന്റെ കുറിപ്പ് താരത്തിന്റെ പാചക വൈദഗ്ധ്യത്തിന്റെ മാത്രമല്ല രാം ചരണുമായുള്ള സൗഹൃദ പ്രകടനം കൂടിയാണ്. താരം രാം ചരണിനെയാണ് ചലഞ്ച് ചെയ്തിരിക്കുന്നത്. 'റോയ്യാല പുലാവ്', ചെമ്മീനും അരിയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു രുചികരമായ വിഭവമാണ്. പ്രഭാസിന് വളരെയധികം ഇഷ്ടമുള്ള ഒരു വിഭവമാണിത്. പ്രഭാസ് പാചകപ്രിയന്‍ മാത്രമല്ല ആതിഥേയ മര്യാദയുടെ കാര്യത്തിലും മുന്‍പന്തിയില്‍ നില്ക്കുന്ന ആളാണ്. തന്റെ സിനിമകളുടെ സെറ്റില്‍, സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കാര്യമാണ്.
താരത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'സലാര്‍' താരത്തിന്റെ കരിയറില്‍ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പ്രഭാസിന്റെ തന്നെ 'കല്‍ക്കി 2898 എഡി' അണിയറയില്‍ ഒരുങ്ങുന്നുണ്ട്