Latest News

ഡാല്‍ലിങ്‌സ്, ഒടുവില്‍ വളരെ സ്‌പെഷ്യലായ ഒന്ന് നമ്മുടെ ജീവിതത്തിലേക്ക് വരാനരുങ്ങുകയാണ്, കാത്തിരിക്കൂ; പ്രഭാസ് പങ്ക് വച്ച പോസ്റ്റിന് പിന്നാലെ ചര്‍ച്ച; താരം വിവാഹത്തിനൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകള്‍

Malayalilife
 ഡാല്‍ലിങ്‌സ്, ഒടുവില്‍ വളരെ സ്‌പെഷ്യലായ ഒന്ന് നമ്മുടെ ജീവിതത്തിലേക്ക് വരാനരുങ്ങുകയാണ്, കാത്തിരിക്കൂ; പ്രഭാസ് പങ്ക് വച്ച പോസ്റ്റിന് പിന്നാലെ ചര്‍ച്ച; താരം വിവാഹത്തിനൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകള്‍

തെലുങ്ക് സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍ താരമാണ് പ്രഭാസ്. താരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വമ്പന്‍ കളക്ഷനാണ് നേടുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസ് ചെയ്യുന്നതെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ്. തുടര്‍ച്ചയായി തിരിച്ചടി നേരിട്ടെങ്കിലും സലാര്‍ എന്ന വമ്പന്‍ ചിത്രത്തിലൂടെ വീണ്ടും ഹിറ്റ് താരമായി മാറിയിരിക്കുകയാണ് പ്രഭാസ്.

തന്റെ പെരുമാറ്റവും പരിഗണനയും കൊണ്ടും കൂടിയാണ് ഇത്ര വലിയ ആരാധകവൃന്ദം പ്രഭാസിനുള്ളത്. ആരാധകരും പ്രഭാസും പരസ്പരം ഡാല്‍ലിങ് എന്നാണ് വിളിക്കുന്നത്. ആരാധകരെ ഡാര്‍ലിങ് എന്ന് വിളിച്ച് പ്രഭാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറി ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. 

'ഡാല്‍ലിങ്‌സ്, ഒടുവില്‍ വളരെ സ്‌പെഷ്യലായ ഒന്ന് നമ്മുടെ ജീവിതത്തിലേക്ക് വരാനരുങ്ങുകയാണ്, കാത്തിരിക്കൂ,' എന്നാണ് പ്രഭാസ് ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ താരത്തിന്റെ സ്റ്റോറി കേന്ദ്രീകരിച്ച് ഇന്‍സ്?റ്റയില്‍ പുതിയ ചര്‍ച്ച രൂപപ്പെട്ടിരിക്കുകയാണ്. അവിവാഹിതനായ പ്രഭാസ് ഇനി കല്യാണം കഴിക്കാന്‍ പോവുകയാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്തായാലും സസ്‌പെന്‍സ് എന്താണെന്ന് താരം തന്നെ പറയേണ്ടി വരും. 

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളാണ് പ്രഭാസ്. കോടികളാണ് ഒരു ചിത്രത്തിന് പ്രതിഫലമായി താരം വാങ്ങുന്നത്. ബാഹുബലിക്ക് ശേഷം അഭിനയിച്ച ചിത്രങ്ങള്‍ തിയേറ്ററില്‍ പരാജയപ്പെട്ടെങ്കിലും പ്രഭാസിന്റെ താരപദവിക്കും ആരാധക വൃന്ദത്തിനും ഒരു കോട്ടവും തട്ടിയിരുന്നില്ല. ഒടുവില്‍ പുറത്ത് വന്ന പ്രശാന്ത് നീല്‍ ചിത്രം സലാര്‍ പരാജയചിത്രങ്ങള്‍ ഏല്‍പിച്ച ക്ഷീണം തീര്‍ക്കുകയും ചെയ്തിരുന്നു. 

കല്‍ക്കിയാണ് 2898 എഡി ആണ് ഇനി റിലീസിനൊരുങ്ങുന്ന പ്രഭാസ് ചിത്രം. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ജൂണ്‍ 27-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 

വിഷ്ണു മഞ്ജുവിന്റെ കണ്ണപ്പയില്‍ ഒരു അതിഥി വേഷം താരം ചെയ്യുന്നുണ്ട്. മൂന്ന് ദിവസത്തെ ഷൂട്ടിംഗാണ് ഈ ചിത്രത്തിനുള്ളത്. താരം ഇതിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഭഗവാന്‍ ശിവന്റെ റോളിലായിരിക്കും പ്രഭാസ് എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

Read more topics: # പ്രഭാസ്.
prabhass story about suspense

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക