മലയാളത്തിലെ ഒരു സൂപ്പര്‍ നായികയുടെ പഴയകാല ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്‌കൂള്‍ സമയത്തുളള ഒരു ബ്ലാക് ആന്‍ വൈറ്റ് ചിത്രമാണ് അത്. ഈ ക്ലാസ് ഗ്രൂപ്പ് ഫോട്ടോയില്‍ ഒരു താരമുണ്ട്. അത് ആരാണെന്ന് കണ്ടെത്താമോ എന്ന ചോദ്യവുമായി ചിത്രം ഫെയ്സ്ബുക്ക് പേജുകളിലും മറ്റു ഗ്രൂപ്പുകളിലുമൊക്കെ എത്തിയതോടെയാണ് ചിത്രം പ്രേക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒറ്റ നോട്ടത്തില്‍ തന്നെ ഫോട്ടോയിലുളള തന്റെ പ്രിയ നായിക ആരാണെന്ന് ആരാധകര്‍ കണ്ടെത്തുകയും ചെയ്തു.
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയരാണ് ഈ സ്‌കൂള്‍കാല ഗ്രൂപ്പ് ഫോട്ടോയിലെ താരം. ചിത്രത്തില്‍ മുന്‍ നിരയില്‍ ഇരിക്കുന്നവരില്‍ ഇടതു നിന്ന് രണ്ടാമതാണ് മഞ്ജു. കൂടുതല്‍ പേരും മഞ്ജുവാണ് ചിത്രത്തിലെന്ന് കണ്ടു പിടിച്ചു. യൂണിഫോം ചുരിദാറണിഞ്ഞ്, നീണ്ട മുടി പിന്നി മുന്നിലേക്കിട്ട്, തനി നാടന്‍ ലുക്കിലാണ് ചിത്രത്തില്‍ മഞ്ജു. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സ്‌കൂള്‍ പഠനകാലത്ത്് മഞ്ജു കലാതിലകപട്ടം അണിഞ്ഞിരുന്നു. നൃത്തത്തിലൂടെയാണ് മഞ്ജു അഭിനയത്തിലേക്കെത്തിയത്. താരത്തിന്റെ സ്‌കൂള്‍ സമയത്തെ ചിത്രവും ഇപ്പോഴത്തെ ലുക്കും തമ്മില്‍ നോക്കിയാല്‍ കൂടുതല്‍ ചെറുപ്പമായെന്നാണ് ആരാധകര്‍ പറയുന്നത്.
മലയാള സിനിമയില്‍ തന്റേതായ മുദ്ര പതിപ്പിച്ച അഭിനേത്രിയാണ് മഞ്ജുവാര്യര്‍. സ്‌കൂള്‍ വിദ്യാഭാസ കാലഘട്ടത്തില്‍ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വര്‍ഷം തുടര്‍ച്ചയായി കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം നേടിയ മഞ്ജു നൃത്തത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തില്‍ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ കുറയുമ്പോഴുണ്ടാകുന്ന ചര്‍ച്ചകളില്‍ എപ്പോഴും മഞ്ജു വാര്യര്‍ എന്ന പേര് ഒന്നാമതായി ഉയര്‍ന്നിരുന്നു. 16 വര്‍ഷങ്ങള്‍ക്കു ശേഷം 2014-ല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ അവര്‍ ശക്തമായ തിരിച്ചു വരവ് നടത്തി. തുടര്‍ന്ന് 2015-ല്‍ എന്നും എപ്പോഴും, റാണി പത്മിനി എന്നീ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു.കന്മദം ആറാം തമ്പുരാന്‍, കണ്ണെഴുതിപൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പോലെ തന്നെ ജീവിതത്തിലും ശക്തമായ മനസ്സോടെ ജീവിക്കുന്ന വ്യക്തിയാണ് മഞ്ജു വാര്യര്‍.
തന്റെ 18-മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതില്‍ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളില്‍ മൂന്ന് വര്‍ഷത്തെ കാലയളവില്‍ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു
ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 1999ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യര്‍ സിനിമ അഭിനയം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവും മകള്‍ മീനാക്ഷിയുമൊത്ത് സന്തുഷ്ട കുടുംബജീവിതം നയിക്കുകയായിരുന്നു മഞ്ജു. എന്നാല്‍ വര്‍ഷങ്ങളുടെ ദാമ്പത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24 നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് അവര്‍ നൃത്തം ചെയ്തത്. ഇപ്പോള്‍ സിനിമയില്‍ സജീവയായ മഞ്ജു സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറാണ് മഞ്ജുവിന്റെ പുതിയ റിലീസ്. തമിഴില്‍ ധനുഷിന്റെ നായികയായി അസുരന്‍ എന്ന ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്.