Latest News

ഭര്‍ത്താവിന് വേണ്ടിയും മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന വീട്ടമ്മയാണ് പാര്‍വ്വതി; പാർവതിയെ പറ്റി തുറന്നു പറഞ്ഞ് നടൻ ജയറാം

Malayalilife
ഭര്‍ത്താവിന് വേണ്ടിയും മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന വീട്ടമ്മയാണ് പാര്‍വ്വതി; പാർവതിയെ പറ്റി തുറന്നു പറഞ്ഞ് നടൻ ജയറാം

ലയാളചലച്ചിത്രരംഗത്തെ നായകനടൻമാരിൽ ഒരാളാണ് ജയറാം ഒരുകാലത്ത് ജയറാമിന്‌റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ നടന്റെ സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനശ്രദ്ധേയനാക്കി. 2011ൽ പത്മശ്രീ ബഹുമതിക്കർഹനായി.

നായകവേഷങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് പാര്‍വ്വതിയുമായി ജയറാം പ്രണയത്തിലായത്. സിനിമാ സുഹൃത്തുക്കളുടെ പിന്തുണയോടെയായിരുന്നു താരദമ്പതികള്‍ പ്രണയം മുന്നോട്ടുകൊണ്ടുപോയത്. തന്‌റെയും മക്കളുടെയും സക്‌സസിന് പിന്നിലെ പ്രധാന കാരണക്കാരി പാര്‍വ്വതിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ. ഭര്‍ത്താവിന് വേണ്ടിയും മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന വീട്ടമ്മയാണ് പാര്‍വ്വതിയെന്നും നടന്‍ പറഞ്ഞു. അഭിനയ രംഗത്തേക്ക് അശ്വതി വീണ്ടും മടങ്ങിവരണമെങ്കില്‍ മികച്ച ഒരു കഥാപാത്രം മുന്നില്‍ വരണം എന്നാണ് നടൻ പറയുന്നത്. മക്കള്‍ ചെറുതായിരുന്നപ്പോള്‍ ഞാന്‍ എന്റെ സമയം കണ്ടെത്തിയാല്‍ മതിയായിരുന്നു, എന്റെയും മക്കളുടെയും സക്‌സസിന് പിന്നിലെ പ്രധാന കാരണക്കാരി അശ്വതിയാണ്, എന്നും ജയറാം പറഞ്ഞു.

സത്യന്‍ അന്തിക്കാടിന്‌റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കാളി തുടര്‍ന്ന് എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും ബാലാതാരമായി അഭിനയിച്ചു. തുടര്‍ന്ന് നായകനടനായി പൂമരം എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി താരപുത്രന്‍. ഇപ്പോള്‍ പാവകഥൈകള്‍ എന്ന ആന്തോളജി ചിത്രത്തിലൂടെ സിനിമയില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് കാളിദാസ് ജയറാം. കാളിദാസിന് പിന്നാലെ അനിയത്തി മാളവികയും മോഡലിംഗ് രംഗത്ത് തുടക്കം കുറിച്ചിരുന്നു.

parvathy jayaram cinema couple married malayalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES