Latest News

മീരാജാസ്മിനും, യുവ നടന്‍ അശ്വിന്‍ ജോസും പോസ്റ്ററില്‍; വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും സെക്കന്റ് പോസ്റ്റര്‍ പുറത്ത്

Malayalilife
മീരാജാസ്മിനും, യുവ നടന്‍ അശ്വിന്‍ ജോസും പോസ്റ്ററില്‍; വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും സെക്കന്റ് പോസ്റ്റര്‍ പുറത്ത്

ഹൂയ്...എന്നെ മനസ്സിലായോ? അവിടെ ഉണ്ടോ? പോയോ?ഒരു യുവാവിന്റെ ഫോണില്‍ക്കൂടിയുള്ള ചോദ്യം?അതിന് അല്പം പ്രണയാദ്രമായി ഒരു പെണ്ണിന്റെ മറുപടിആരാ മനസ്സിലായില്ല.ഈ ഫോണ്‍ വിളിയുടെ കൗതുകവുമായി പാലും പഴവും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു

മീരാജാസ്മിനും, യുവ നടന്‍ അശ്വിന്‍ ജോസുമാണ് ഈ ചോദ്യവും ഉത്തരവുമായി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരി ക്കുന്നത്.യുവാക്കളെ ഏറെ ആകര്‍ഷിക്കുന്ന ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയായില്‍ ഇതിനകം വലിയ തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദര്‍ശനത്തിനെത്തുന്ന തിന്റെ ഭാഗമായിട്ടാണ്  കൗതുകകരമായ ഈ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

ടു ക്രിയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍സേഠുമാണ് ഈ ചിത്രം. നിര്‍മ്മിച്ചിരിക്കുന്നത്.കോമഡി ഫാമിലി എന്റര്‍ടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശാന്തി കൃഷ്ണാ അശോകന്‍ മണിയന്‍പിള്ള രാജു,,മിഥുന്‍ രമേശ്, നിഷാസാരംഗ്, സുമേഷ് ചന്ദ്രന്‍, ആദില്‍ ഇബ്രാഹിം, ,രചനനാ രായണന്‍കുട്ടി,സന്ധ്യാ രാജേന്ദ്രന്‍,  ബാബു സെബാസ്റ്റ്യന്‍ ,ഷിനു ശ്യാമളന്‍ തുഷാരാ ,ഷമീര്‍ഖാന്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, വിനീത് രാമചന്ദ്രന്‍ രഞ്ജിത്ത് മണമ്പ്ര ക്കാട്ട്,അതുല്‍ രാംകുമാര്‍, പ്രണവ് യേശുദാസ് ,ആര്‍.ജെ.സുരേഷ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നു. 

ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം രാഹുല്‍ ദീപ്.എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍.സംഗീതം ഗോപി സുന്ദര്‍, സച്ചിന്‍ ബാലു, ജോയല്‍ ജോണ്‍സ് , ജസ്റ്റിന്‍ - ഉദയ്.   ഗാനങ്ങള്‍ - സുഹൈല്‍ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് ,  ടിറ്റോ പി തങ്കച്ചന്‍.പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍കലാസംവിധാനം - സാബു മോഹന്‍.മേക്കപ്പ് ജിത്ത് പയ്യന്നൂര്‍. 
കോസ്റ്റ്യൂം ഡിസൈന്‍ -ആദിത്യ നാണു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആഷിഷ് രജനി ഉണ്ണികൃഷ്ണന്‍.  അസോസിയേറ്റ് ഡയറക്ടേഴ്സ് -ബിബിന്‍ ബാലചന്ദ്രന്‍ , അമല്‍രാജ് ആര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -നന്ദു പൊതുവാള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ശീതള്‍ സിംഗ്.ലൈന്‍ പ്രൊഡ്യൂസര്‍ -സുഭാഷ് ചന്ദ്രന്‍ പ്രൊജക്റ്റ് ഡിസൈനര്‍ -ബാബു മുരുഗന്‍,.
 
ഡിസൈന്‍സ് -യെല്ലോ ടൂത്ത്‌സ് . കൊച്ചിയിലും, മൂന്നാറിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം ഓഗസ്റ്റ് ഇരുപത്തിമൂന്നിന് കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.പാര്‍സ് ഫിലിംസാണ് ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിക്കുന്നത്.
വാഴൂര്‍ ജോസ്.
ഫോട്ടോ - അജി മസ്‌ക്കറ്റ്.

Read more topics: # പാലും പഴവും
paalum pazhavum movie second poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES