Latest News

ചിരിപടക്കത്തിന് തിരി കൊളുത്തി മീരാ ജാസ്മിനും അശ്വിന്‍ ജോസും;പാലും പഴവും ട്രെയിലര്‍ പുറത്ത്

Malayalilife
 ചിരിപടക്കത്തിന് തിരി കൊളുത്തി മീരാ ജാസ്മിനും അശ്വിന്‍ ജോസും;പാലും പഴവും ട്രെയിലര്‍ പുറത്ത്

മീരാ ജാസ്മിന്‍, അശ്വിന്‍ ജോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങലാകുന്ന പാലും പഴവും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. 2 മിനിറ്റ് 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഏറെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയതാണ്. 

കൊച്ചിയിലും, മൂന്നാറിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 23ന് പ്രദര്‍ശനത്തിനെത്തും.  'പാലും പഴവും' പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റര്‍ടെയ്‌നറാണ് എന്നത് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയിലര്‍. 

മലയാളി പ്രേക്ഷകര്‍ എക്കാലത്തും ഇഷ്ടപ്പെടുന്ന താരമാണ് മീരാജാസ്മിന്‍. പ്രേക്ഷകര്‍ ഏത് രീതിയിലാണോ ആ നടിയെ കാണാന്‍ ആഗ്രഹിക്കുന്നത് ആ രൂപത്തിലും ഭാവത്തിലുമുള്ള കഥാപാത്രമായാണ് 'പാലും പഴവും 'എന്ന ചിത്രത്തില്‍ മീരാജാസ്മിന്‍ എത്തുന്നത്. 

മീരയേയും അശ്വിനെയും കൂടാതെ ശാന്തി കൃഷ്ണ,അശോകന്‍, മണിയന്‍പിള്ള രാജു, നിഷ സാരംഗ്, മിഥുന്‍ രമേഷ്, സുമേഷ് ചന്ദ്രന്‍, ആദില്‍ ഇബ്രാഹിം, രചന നാരായണന്‍കുട്ടി,സന്ധ്യ രാജേന്ദ്രന്‍, ബാബു സെബാസ്റ്റ്യന്‍,ഷിനു ശ്യാമളന്‍, തുഷാര, ഷമീര്‍ ഖാന്‍, ഫ്രാന്‍ങ്കോ ഫ്രാന്‍സിസ്, വിനീത് രാമചന്ദ്രന്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുല്‍ റാം കുമാര്‍, പ്രണവ് യേശുദാസ്, ആര്‍ ജെ സൂരജ്  തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ടു ക്രിയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്.ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണന്‍. ഛായാഗ്രഹണം രാഹുല്‍ ദീപ്.എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍. സംഗീതം ഗോപി സുന്ദര്‍, സച്ചിന്‍ ബാലു, ജോയല്‍ ജോണ്‍സ് , ജസ്റ്റിന്‍ - ഉദയ്.   വരികള്‍ സുഹൈല്‍ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് ,  ടിറ്റോ പി തങ്കച്ചന്‍.പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍,  സൗണ്ട് ഡിസൈനര്‍ & മിക്‌സിങ് സിനോയ് ജോസഫ്.പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു മോഹന്‍.മേക്കപ്പ് ജിത്തു പയ്യന്നൂര്‍. കോസ്റ്റ്യൂം ആദിത്യ നാനു. കൊറിയോഗ്രഫി  അയ്യപ്പദാസ് വി പി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആശിഷ് രജനി ഉണ്ണികൃഷ്ണന്‍.  അസോസിയേറ്റ് ഡയറക്ടര്‍സ് ബിബിന്‍ ബാലചന്ദ്രന്‍ , അമല്‍രാജ് ആര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശീതള്‍ സിംഗ്.ലൈന്‍ പ്രൊഡ്യൂസര്‍ സുഭാഷ് ചന്ദ്രന്‍ പ്രൊജക്റ്റ് ഡിസൈനര്‍ ബാബു മുരുഗന്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.സ്റ്റില്‍സ് അജി മസ്‌കറ്റ്. ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ് .കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.എപി ഇന്റര്‍നാഷണല്‍ ആണ് കേരളത്തിന് പുറത്ത് ചിത്രം വിതരണം ചെയ്യുന്നത്.ഫാര്‍സ് ഫിലിംസാണ് ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിക്കുന്നത്.

Read more topics: # പാലും പഴവും
Palum Pazhavum Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES