നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പനോരമ മ്യൂസിക് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു. മീരാ ജാസ്മിന്‍, അശ്വിന്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് സംവിധാനം ചെയ്ത 'പാലും പഴവും 'എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിക്കൊണ്ടാണ് മലയാളത്തിലേക്കുള്ള ആദ്യ കാല്‍വെയ്പ്പ്.
ബോളിവുഡിലെ പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസ് ആയ പനോരമ സ്റ്റുഡിയോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹോദര സ്ഥാപനമാണ് പനോരമ മ്യൂസിക്. ബോളിവുഡില്‍ ഹിറ്റടിച്ച റണ്‍വേ 34, ദൃശ്യം 2, ശെയ്ത്താന്‍,ട്രൈഡ് പീരിയഡ്, ബ്ലാക്ക് ഔട്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയിലേക്കുള്ള ചുവട് വെപ്പ്.പനോരമ സ്റ്റുഡിയോ നിര്‍മ്മിച്ച ചിത്രങ്ങളാണ് ഓങ്കാര, ദൃശ്യം1&2,പ്യാര്‍ കാ പഞ്ച്‌നാമ, റെയ്ഡ്, സ്‌പെഷ്യല്‍ 26 എന്നിവ.
പാലും പഴവും 'പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്‌നറാണ്.
ശാന്തി കൃഷ്ണ,
അശോകന്‍,
മണിയന്‍പിള്ള രാജു,
നിഷ സാരംഗ്,
മിഥുന്‍ രമേഷ്,
സുമേഷ് ചന്ദ്രന്‍,
ആദില്‍ ഇബ്രാഹിം,
രചന നാരായണന്‍കുട്ടി,
സന്ധ്യ രാജേന്ദ്രന്‍, ബാബു സെബാസ്റ്റ്യന്‍,
ഷിനു ശ്യാമളന്‍,
തുഷാര,
ഷമീര്‍ ഖാന്‍,
ഫ്രാന്‍ങ്കോ ഫ്രാന്‍സിസ്,
വിനീത്
രാമചന്ദ്രന്‍,
രഞ്ജിത്ത് മണമ്പ്രക്കാട്ട്,
അതുല്‍ റാം കുമാര്‍,
പ്രണവ് യേശുദാസ്,
ആര്‍ ജെ സൂരജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട് .
ടു ക്രിയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണന്‍. ഛായാഗ്രഹണം രാഹുല്‍ ദീപ്.എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍.
സംഗീതം ഗോപി സുന്ദര്‍, സച്ചിന്‍ ബാലു, ജോയല്‍ ജോണ്‍സ് , ജസ്റ്റിന്‍ - ഉദയ്.
വരികള്‍ സുഹൈല്‍ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് , ടിറ്റോ പി തങ്കച്ചന്‍.
പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍, സൗണ്ട് ഡിസൈനര്‍ & മിക്‌സിങ് സിനോയ് ജോസഫ്.
പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു മോഹന്‍.മേക്കപ്പ് ജിത്ത് പയ്യന്നൂര്‍. കോസ്റ്റ്യൂം ആദിത്യ നാനു.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആശിഷ് രജനി ഉണ്ണികൃഷ്ണന്‍. അസോസിയേറ്റ് ഡയറക്ടര്‍സ് ബിബിന്‍ ബാലചന്ദ്രന്‍ , അമല്‍രാജ് ആര്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശീതള്‍ സിംഗ്.ലൈന്‍ പ്രൊഡ്യൂസര്‍ സുഭാഷ് ചന്ദ്രന്‍ പ്രൊജക്റ്റ് ഡിസൈനര്‍ ബാബു മുരുഗന്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.
സ്റ്റില്‍സ് അജി മസ്‌കറ്റ്. ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ് . കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം റിലീസിന് തയ്യാറെടുക്കുന്നു.