Latest News

വീണ്ടും നോ മേക്കപ്പ് ലുക്കിൽ നിമിഷ; സിമ്പിൾ ബ്ലാക്ക് ടോപ്പിൽ സുന്ദരിയായി നടി; പൂജ ചിത്രങ്ങൾ വൈറൽ

Malayalilife
വീണ്ടും നോ മേക്കപ്പ് ലുക്കിൽ നിമിഷ; സിമ്പിൾ ബ്ലാക്ക് ടോപ്പിൽ സുന്ദരിയായി നടി; പൂജ ചിത്രങ്ങൾ വൈറൽ

ലയാളത്തിലെ ഒരു ചലച്ചിത്രനടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി. 

ഇപ്പോൾ ആസിഫ് അലിയും ജിസ് ജോയ്‍യും ഒരുമിക്കുന്ന പുതിയ ചിത്രത്തിൽ നായികയാവുകയാണ് നിമിഷ. അതിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ആധുനികം മേക്കപ്പ് ഒന്നും ഇടാത്ത ആളാണ് നിമിഷ. സ്‌ക്രീനിൽ ആയാലും നേരിട്ട് ആയാലും മുഖത്ത് മേക്കപ്പിന്റെ ഒരു അംശം പോലും ഉണ്ടാവില്ല. അങ്ങനത്തെ സൗന്ദര്യത്തോട് താല്പര്യമില്ല എന്ന് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. പുതിയ സിനിമയുടെ പൂജ ചടങ്ങിന് ബ്ലാക്ക് ടിയും റിപ്പ്ഡ് ജീൻസും അണിഞ്ഞാണ് നിമിഷയെത്തിയത്. ഇതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഈ ചടങ്ങിനും മേക്കപ്പ് ഒന്നും തന്നെ ഇല്ലായെന്ന് മുഖത്ത് നിന്ന് വ്യക്തമാണ്. 

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി. തായ്കൊണ്ടോയിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. കോളേജിൽ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്നു. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നു. ഇക്കാലത്താണ് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചത്. 

nimisha sajayan malayalam movie new look black pooja

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES