Latest News

കുഞ്ഞു മീനാക്ഷിയെ തോളില്‍ വച്ച് ദീലിപ്; ഒപ്പം ചിരിതൂകി മഞ്ജുവും; ടിനി ടോമിന്റെ വിവാഹ റിസംപ്ഷന്‍ വിരുന്നിനെത്തിയ താരങ്ങളുടെ ചിത്രം പങ്ക് വച്ച് ഗായകന്‍ കിഷോര്‍ വര്‍മ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

Malayalilife
കുഞ്ഞു മീനാക്ഷിയെ തോളില്‍ വച്ച് ദീലിപ്; ഒപ്പം ചിരിതൂകി മഞ്ജുവും; ടിനി ടോമിന്റെ വിവാഹ റിസംപ്ഷന്‍ വിരുന്നിനെത്തിയ താരങ്ങളുടെ ചിത്രം പങ്ക് വച്ച് ഗായകന്‍ കിഷോര്‍ വര്‍മ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

ഏകദേശം 20 വര്‍ഷത്തോളം പഴക്കമുള്ള രണ്ട് സൂ്പ്പര്‍ താരങ്ങളുടെ ചിത്രമാണ്ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനം കവരുന്നത.്മലയാളികള്‍ക്ക് സുപരിചിതനായ് ഗായകന്‍ കിഷോര്‍ വര്‍മയാണ് ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ചത്.  .

നടി മഞ്ജു വാര്യര്‍ക്കും ദിലീപിനൊപ്പമുളള ഒരു പഴയക്കാല ചിത്രമാണ് കിഷോര്‍ വര്‍മ പങ്കുവെച്ചത്. ഇരുവരുടെയും മകള്‍ മീനാക്ഷിയെയും ചിത്രത്തില്‍ കാണാം. '2000ല്‍ ആലുവയില്‍ ടിനി ചേട്ടന്റെ വിവാഹ റിസപ്ഷന് എടുത്ത ഫോട്ടോ ആണെന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയത്.

കൈക്കുഞ്ഞായ മീനാക്ഷി അച്ഛന്‍ ദിലീപിന്റെ ഒക്കത്തിരിപ്പാണ്. 1998-ല്‍ ആയിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളള വിവാഹം. വിവാഹശേഷം സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു മഞ്ജു. 16 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2015ല്‍ ഇരുവരും വിവാഹമോചിതരായി.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2014-ല്‍ പുറത്തിറങ്ങിയ'ഹൗ ഓള്‍ഡ് ആര്‍ യൂ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു ഇന്ന് മലയാളം, തമിഴ് സിനിമകളില്‍ സജീവമാണ്. 2016 നവംബര്‍ 25-ന് ദിലീപ് നടി കാവ്യ മാധവനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട്.

manju warrier meenakshi and dileep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES