Latest News

മഞ്ഞ ബോര്‍ഡറുള്ള സാരിയും ചുവന്ന ബ്ലസും ധരിച്ച് ഗ്ലാമറസായി നിമിഷ സജയന്‍; നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
മഞ്ഞ ബോര്‍ഡറുള്ള സാരിയും ചുവന്ന ബ്ലസും ധരിച്ച് ഗ്ലാമറസായി നിമിഷ സജയന്‍; നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുമ്പോള്‍

നി നാടന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് നിമിഷ സജയന്‍. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്

സാരിയില്‍ അതിസുന്ദരിയായാണ് നിമിഷ എത്തുന്നത്. . മഞ്ഞ ബോര്‍ഡറുള്ള സാരിയും ചുവന്ന ബ്ലസുമാണ് ചിത്രത്തില്‍ നിമിഷ അണിഞ്ഞിരിക്കുന്ന്. ഗ്ലാമറസ് ലുക്കിലാണ് ഇന്‍സ്റ്റയിലെ ചിത്രങ്ങള്‍. അസാനിയ നസ്രിന്‍ ആണ് സ്‌റ്റൈലിംഗ് . മേക്കപ്പ് അശ്വിനി ഹരിദാസ്. ഫോട്ടോഗ്രാഫര്‍ അഭിലാഷ് മുല്ലശേരി.

തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗത്തില്‍ നിമിഷ സജയനാണ് നായികയാകുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എസ്.ജെ. സൂര്യയും രാഘവ ലോറന്‍സുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ് ചിത്രമായ ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍ ആണ് താരത്തിന്റെ മറ്റൊരു പ്രോജക്ട്.

ദിലീഷ് പോത്തന്‍   സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് നിമിഷ സജയന്‍. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഈട, ചോല, തുറമുഖം, നായാട്ട്, മാലിക് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നിമിഷയ്ക്ക് ലഭിച്ചിരുന്നു.

nimisha sajayan glamorous photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES