തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്‍. കുറഞ്ഞ ചിത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച നടി സംവിധായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ചിത്രത്തില്‍ നായകനായി മമ്മൂട്ടിയെത്തുമെന്നാണ് സൂചന. ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും.
മലയാളത്തില്‍ മമ്മൂട്ടി കൈകോര്‍ക്കുന്ന രണ്ടാമത്തെ വനിത സംവിധായികയായി നിമിഷ സജയന്‍ മാറുന്നു എന്ന പ്രത്യേകതയുണ്ട്. ഒരു അഭിനേത്രി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നതും ആദ്യമാണ്. പുഴു സംവിധാനം ചെയ്ത റത്തിനയോടൊപ്പമാണ് മലയാളത്തില്‍ മമ്മൂട്ടി ആദ്യമായി ഒരു വനിത സംവിധായികയോടൊപ്പം ഒരുമിക്കുന്നത്. എന്നാല്‍ ഹിന്ദിയിലും തമിഴിലും മമ്മൂട്ടി വനിത സംവിധായികയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ ബോളിവുഡ് ചിത്രമായ ത്രിയാത്രി സംവിധാനം ചെയ്തത് എഴുത്തുകാരിയായ പാര്‍വതി മേനോന്‍ ആണ്. 1990ല്‍ റിലീസ് ചെയ്ത ചിത്രം ചില്‍ഡ്രന്‍ ഫിലിം സൊസൈറ്രി ആണ് നിര്‍മ്മിച്ചത്.
നിമിഷ സജയന് ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന അംഗീകാരം ലഭിച്ചിട്ടുണ്ട്. തമിഴ്, മറാത്തി, ഹിന്ദി, ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈമിന്റെ പോച്ചര്‍ എന്ന വെബ് സീരീസില്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഡോ. ബിജു സംവിധാനം ചെയ്ത അദൃശ്യജാലകങ്ങള്‍ ആണ് നിമിഷ നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത വണ്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായി നിമിഷ അഭിനയിച്ചിട്ടുണ്ട്.