Latest News

സിനിമാ സെറ്റില്‍ എല്ലായ്പ്പോഴും സൂപ്പര്‍താരം ആദ്യം കഴിക്കണം എന്ന നിര്‍ബ്ബന്ധം പുലര്‍ത്തിയിരുന്നു; ഒരിക്കല്‍ സെറ്റില്‍ തനിക്കും സമാനമായ കാര്യം സംഭവിച്ചിരുന്നു;സിനിമയില്‍ നേരിട്ട വിവേചനത്തെ കുറിച്ച് ബോളിവുഡ് നടി നേഹ ധൂപിയയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

Malayalilife
സിനിമാ സെറ്റില്‍ എല്ലായ്പ്പോഴും സൂപ്പര്‍താരം ആദ്യം കഴിക്കണം എന്ന നിര്‍ബ്ബന്ധം  പുലര്‍ത്തിയിരുന്നു; ഒരിക്കല്‍ സെറ്റില്‍ തനിക്കും സമാനമായ കാര്യം സംഭവിച്ചിരുന്നു;സിനിമയില്‍ നേരിട്ട വിവേചനത്തെ കുറിച്ച് ബോളിവുഡ് നടി നേഹ ധൂപിയയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

സിനിമ രംഗത്തെ കടുത്ത വിവേചന നിലപാടുകളെക്കുറിച്ച് തുറന്നടിച്ച് ബോളിവുഡ് നടി നേഹ ധൂപിയയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു.. ഒരു ലൊക്കേഷനില്‍ നേരിട്ട മോശം അനുഭവങ്ങളാണ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.ഭക്ഷണകാര്യത്തില്‍ പോലും ദക്ഷിണേന്ത്യയില്‍ വിവേചനം നേരിട്ടതായാണ് നേഹ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. വിശക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ആദ്യം നായകന്‍ ഭക്ഷണം കഴിക്കട്ടെ അതിന് ശേഷം വിളമ്പാം എന്ന മറുപടിയാണ് ലഭിച്ചതെന്ന് താരം പറയുന്നു.

''ഫിലിംമേക്കേഴ്സ് എപ്പോഴും പ്രാധാന്യം നല്‍കുന്നത് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആളുകള്‍ക്കാണ്. ഭക്ഷണകാര്യത്തിലും അതങ്ങനെ തന്നെ നായകന്‍ അഭിനയിക്കുകയാണ്, അതുകഴിഞ്ഞ് അദ്ദേഹം ആദ്യം പ്ലേറ്റെടുക്കട്ടെ, എന്നിങ്ങനെ വിചിത്രമായ കാര്യങ്ങളാണ് അവിടെ സംഭവിക്കുന്നത്. ഇത് പഴയ സംഭവമാണ്. പിന്നീട് ഒരിക്കല്‍ സെറ്റില്‍ ഇതുപോലൊരു കാര്യം സംഭവിക്കുകയും ഞാനത് ചിരിച്ചു വിടുകയും ചെയ്തു. എങ്കില്‍ ശരി, ഞാനിവിടെയൊക്കെ കാണും എന്ന മട്ടിലായിരുന്നു അന്നെന്റെ പ്രതികരണം'' എന്ന് നേഹ പറയുന്നു.
അതേസമയം ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.

2018 ല്‍ പുറത്തിറങ്ങിയ 'ഹെലികോപ്റ്റര്‍ ഈല' എന്ന ചിത്രത്തിലാണ് നേഹ ഒടുവില്‍ അഭിനയിച്ചത്. നെറ്റ്ഫ്ലിക്സിന്റെ 'ലസ്റ്റ് സ്റ്റോറീസ്' സീരിസിലും, 'തുമാരി സുലു'വിലും നേഹ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് യിലാണ് അംഗദ് ബേദിയെ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക്  നേഹ പ്രവേശിച്ചത്. അതേവര്‍ഷം നവംബറില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. 

Read more topics: # നേഹ ധൂപിയ
neha dhupiya says about her bad experience in film industry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES