Latest News

നസ്രിയയും ഓറിയോയും പിന്നെയും വൈറലായി; പക്ഷേ ഈ വട്ടത്തെ ഫർഹാൻ ഫാസിലിന്റെ കംമെന്റും പ്രേക്ഷക ശ്രദ്ധ നേടി; നസ്രിയയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Malayalilife
നസ്രിയയും ഓറിയോയും പിന്നെയും വൈറലായി; പക്ഷേ ഈ വട്ടത്തെ ഫർഹാൻ ഫാസിലിന്റെ കംമെന്റും പ്രേക്ഷക ശ്രദ്ധ നേടി; നസ്രിയയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

സ്രിയ തന്റെ പ്രൊഫെഷണൽ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരിക ആയിട്ടാണ്. പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. ഫഹദ് ഫാസിലിനും നസ്രിയയ്ക്കുമൊപ്പം വാര്‍ത്തകളില്‍ നിറയാറുളള വളര്‍ത്തുനായയാണ് ഓറിയോ. വിവാഹ ശേഷം നസ്രിയയ്ക്ക് ഫഹദ് സമ്മാനിച്ചതാണ് ഓറിയോയെ. കുഞ്ഞിനെ പരിപാലിക്കുന്നത് പോലെയാണ് നടി ഓറിയോയെ കൊണ്ടുനടക്കാറുളളത്.

ഓറിയോയ്‌ക്കൊപ്പമുളള സ്‌നേഹനിമിഷങ്ങള്‍ പങ്കുവെച്ചുളള നസ്രിയയുടെ എറ്റവും പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആറു ചിത്രങ്ങളാണ് ഒരു പോസ്റ്റ് ആക്കി താരം ഇട്ടിരുക്കുന്നത്. ഇതിനെക്കൽ ശ്രദ്ധ പോകുന്നത് ഭർത്താവ് ഫഹദിന്റെ അനിയൻ ഫർഹാന്റെ കംമെന്റാണ്. എന്റെ സുന്ദരനായ വലിയ കുട്ടി എന്നാണ് ചിത്രങ്ങള്‍ക്ക് നടി നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഓറിയോയെ ലാളിക്കുന്ന ചിത്രങ്ങളാണ് ഇത്തവണ നസ്രിയ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ അക്കൗണ്ട് എടുത്ത് നോക്കിയാൽ മുഴുവൻ ഓറിയോയിനെ ആണ് കാണാൻ സാധിക്കുന്നത്. നസ്രിയയുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ ഫോട്ടോകളുടെ ക്രെഡിറ്റ് എവിടെയെന്ന് ചോദിച്ച് ഫഹദിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസില്‍ എത്തിയിരുന്നു. എവിടെ ഫോട്ടോ കടപ്പാട് എന്നായിരുന്നു ഫര്‍ഹാന്‍ കമന്റിട്ടത്. ഇതിന് മറുപടിയായി ഒരു ഇമോജിക്കൊപ്പം ബി ഐ എൽ അതായത് ബ്രദര്‍ ഇന്‍ ലോ എന്ന് നസ്രിയ കുറിച്ചു. 

ഫഹദിനൊപ്പമുളള ചിത്രങ്ങള്‍ക്ക് പുറമെ ഓറിയോയ്‌ക്കൊപ്പമുളള ഫോട്ടോകളും നസ്രിയയുടെതായി എല്ലാവരും ഏറ്റെടുക്കാറുണ്ട്. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്. 

nazriya oreo farhan fasil fahad fasil instagram post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES