മലയാളത്തിൽ ക്യൂട്ട് നായികമാരിൽ ഇന്നും ഒന്നാം സ്ഥാനത്താണ് നസ്രിയ നാസിം. വളരെ കുഞ്ഞിലെ തന്നെ മലയാള സിനിമയിൽ ഇടം പിടിച്ച നസ്രിയ മലയാളികളുടെ കണ്ണിലുണ്ണിയാണ്. മഞ്ച് സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകർക്കൊക്കെ കൂടുതൽ പ്രിയങ്കരിയായി മാറി. വെറും 12 വയസിൽ മലയാളത്തിൽ എത്തി ഇന്നും 26 ആം വയസിലും മലയാളത്തിലെ പ്രധനനായികമാരിൽ ഒരാളായി നിലനിൽക്കുന്നു. സിനിമയിലെ കുട്ടിത്തത്തിനു ഇന്നും പേര് നസ്രിയ എന്ന് തന്നെയാണ്.
ഇപ്പോൾ ട്രെൻഡിങ്ങായിരിക്കുന്നത് നടി നസ്രിയയും, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും, ദുൽഖറിന്റെ ഭാര്യ അമാലുമായുള്ള ഫോട്ടോ ആണ്. കഴിഞ്ഞ രാത്രി ചെലവഴിച്ചത് ഇവര്‍ക്കൊപ്പമായിരുന്നു എന്ന് കുറിച്ചാണ് നസ്രിയ എത്തിയത്. ഇവർ തമ്മിലുള്ള ചിത്രങ്ങൾ മിക്യപ്പോഴും നടി പങ്കുവയ്ക്കാറുണ്ട്. നടൻ പൃഥ്വിരാജും നസ്രിയയും സുപ്രിയയുമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. സിനിമാരംഗത്ത് സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയെന്നും പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. സിനിമയിൽ വരുന്നതിനു മുൻപ് തന്നെ താരം ദുൽഖറുമായി കൂട്ടാണ്. നസ്രിയ ദുൽഖറിനെ ബം എന്നും നസ്രിയയെ കുഞ്ഞി എന്നുമാണ് വിളിക്കുന്നത്.
നടി സിനിമയിലെ എല്ലാവരുമായി നല്ല കൂട്ടാണ്. ചിലരുടെ വീട്ടുകാരുമായും നടി നല്ല കോട്ടണ്. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ അനിയത്തി കുട്ടി കൂടിയാണ് നസ്രിയ. ഇവരുടെ ഭാര്യമാരുമായും അടുത്ത സൗഹൃദമാണ് നടിക്കുളളത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ചേട്ടനും അനിയത്തിയുമായി പൃഥ്വിയും നസ്രിയയും ചിത്രത്തില്‍ അഭിനയിച്ചു. സിനിമ തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പം സലാല മൊബൈല്‍സ് എന്ന ചിത്രത്തിലാണ് നസ്രിയ ആദ്യമായി അഭിനയിച്ചത്.