സിനിമകളിൽ നിന്ന് വിട്ട് മാറിയാലും മലയാളി പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു കൊച്ച് മിടുക്കിയാണ് നസ്രിയ. കഴിഞ്ഞ ആഴ്ച താരം അഭിനയിക്കുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയതായിരുന്നു വാർത്ത. തന്റെ ഭർത്താവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും അതിന്റെ എല്ലാം ക്ഷീണം മാറ്റുന്ന ആളാണ് നസ്രിയ. ഇപ്പോഴിതാ ഇൻസ്റ്റായിൽ വളരെ ഒരു ക്യൂട്ട് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നസ്രിയ.
ഫഹദിന്റെയും തന്റെയും സുഹൃത്തുക്കളുടെകൂടെയും കുടുംബങ്ങങ്ങളുടെ കൂടെയുമൊക്കെയുള്ള ചിത്രങ്ങൾ നസ്രിയ പോസ്റ്റ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പൊ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ ഒരു കൊച്ച് കുട്ടിയോടൊപ്പമുള്ളതാണ്. ആ കുട്ടി മറ്റാരുമല്ല.. സംവിധായകനായ അൽഫോൻസ് പുത്രന്റെയും അലീനയുടെയും മകനായ ഏതാൻ ആണ് ആ താരം. "എനിക്കായി ഇവൻ എന്തും ചെയ്യും" എന്നാണ് വിഡിയോയിൽ നസ്രിയ എഴുതിയിരിക്കുന്ന വാക്കുകൾ. 'ലിറ്റിൽ ലവ്' എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. തന്റെ കാലുകൾ മസാജ് ചെയ്ത് കൊടുക്കുന്ന എതാന്റെ വിഡിയോയാണ് നസ്രിയ പങ്കുവെച്ചത്. 15 സെക്കന്റാണ് വീഡിയോയുടെ ദൈർഖ്യം.
ഏതാന്റെ അമ്മയും അൽഫോൻസ് പുത്രന്റെ ഭാര്യയുമായ അലീനയോടൊപ്പം നിരവധി ഡാൻസ് വീഡിയോകൾ നസ്രിയ ചെയ്യാറുണ്ട്. അതെല്ലാം താണെന് നസ്രിയയുടെ അക്കൗണ്ടിൽ റീൽസിലുമുണ്ട്. ഒരു ചെറിയ ഇടവേളക്ക് ശേഷം കൂടെ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും സിനിമ ലോകത്തേക്ക് എത്തിയത്. അതിന് ശേഷം ട്രാൻസ്, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളും നസ്രിയ ചെയ്തിട്ടുണ്ട്. ഇപ്പോൾ താൻ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് സിനിമയുടെ തിരക്കിലുമാണ് നസ്രിയ. 'അന്റെ സുന്ദരനിക്കി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രം തനിക്കു വളരെ സ്പെഷൽ ആണെന്നും നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. തെലുങ്കിലെ സൂപ്പർ സ്റ്റാർ നാനിയാണ് ചിത്രത്തിലെ നായകൻ. ഒരു വ്യത്യസ്ത റൊമാന്റിക് മ്യുസിക്കൽ കോമഡി ചിത്രമായിരിക്കും ഇതെന്നും നസ്രിയ പങ്കുവെച്ചിരുന്നു.