തെന്നിന്ത്യയിലെ താരജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടേയും വിവാഹം. വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവരും ഇരട്ടക്കുട്ടികളെ വരവേറ്റ് ജീവിതം കൂടുതല്‍ വര്‍ണാഭമാക്കി. ഉയിര്, ഉലകം എന്നിങ്ങനെയാണ് മക്കള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.തന്റെ ഇരട്ടകുട്ടികള്ക്കൊപ്പമുള്ള നയന്‍താരയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എല്ലായ്പ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടാറുണ്ട്.
മക്കളായ ഉലകിനെയും ഉയിരിനെയും കയ്യിലേന്തി ഒരു ഹോട്ടലിന്റെ വരാന്തയിലൂടെ നടക്കുന്ന നയന്‍താരയുടെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ സോഷ്യല്‍ മീഡിയ അകൗണ്ടില്‍ മക്കളുമായുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ജോലിക്ക് പോകുന്നതിന് മുന്‍പ് സ്നേഹം നിറഞ്ഞ കുറച്ചു മണിക്കൂറുകള്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്. ഉയിരിന്റെ യഥാര്‍ത്ഥ പേര് രുദ്രോനില്‍ എന്‍.ശിവ എന്നും ഉലകിന്റെ പേര് ദൈവിക് എന്‍.ശിവ എന്നുമാണ്.
മലയാളത്തിലേക്ക് റീ എന്‍ട്രിക്കായി തയ്യാറെടുക്കുന്ന നയന്‍സ്, തന്റെ പുതിയ ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിവിന്‍ പോളിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് 'ഡിയര്‍ സ്റ്റുഡന്റ്സ്' എന്നാണ് പേരു നിശ്ചയിച്ചിരിക്കുന്നത്.