Latest News

എന്റെ പ്രസംഗത്തെ അഭിനന്ദിച്ച് അദ്ദേഹം സംസാരിച്ചപ്പോള്‍ ഉണ്ടായ സന്തോഷത്തിന് അതിരുകളില്ല;  രാംനാഥ് കോവിന്ദിനൊപ്പം വേദി പങ്കിട്ട സന്തോഷം പങ്ക് വച്ച് നവ്യ നായര്‍ 

Malayalilife
എന്റെ പ്രസംഗത്തെ അഭിനന്ദിച്ച് അദ്ദേഹം സംസാരിച്ചപ്പോള്‍ ഉണ്ടായ സന്തോഷത്തിന് അതിരുകളില്ല;  രാംനാഥ് കോവിന്ദിനൊപ്പം വേദി പങ്കിട്ട സന്തോഷം പങ്ക് വച്ച് നവ്യ നായര്‍ 

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം വേദിപങ്കിട്ടതിലുള്ള സന്തോഷം പ്രകടിപ്പിച്ച്  നടിയും നര്‍ത്തകിയുമായ നവ്യാ നായര്‍. ബഹ്റൈനില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു നടി മുന്‍ രാഷ്ട്രപതിക്കൊപ്പം പങ്കെടുത്തത്. വേദിയില്‍ രാംനാഥ് കോവിന്ദിനൊപ്പം സംഭാഷണത്തിലേര്‍പ്പെടുന്നതിന്റെയും അദ്ദേഹത്തില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങള്‍ നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

മുന്‍ രാഷ്ട്രപതി അഭിവന്ദ്യനായ രാംനാഥ് കോവിന്ദ്ജിയുമായി വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് നവ്യ നായര്‍ കുറിച്ചു. അദ്ദേഹം എന്റെ പ്രസംഗത്തെ അഭിനന്ദിച്ച് സംസാരിച്ചപ്പോള്‍ ഉണ്ടായ സന്തോഷത്തിന് അതിരുകളില്ല, ചിത്രങ്ങളില്‍ കാണും പോലെ ഒരു ചെറിയ കുട്ടിയപോലെ ആര്‍ദ്രമായ സന്തോഷത്തോടെ ചിരിച്ചു.

ഇത്തരം ഒരു പരിപാടിലേക്ക് തന്നെ ക്ഷണിച്ചതിന് സംഘാടകരോടുള്ള നന്ദിയും താരം പ്രകടിപ്പിച്ചു.കര്‍ണാടക മന്ത്രി മധുബംഗാരപ്പ , ബഹ്റൈന്‍ അംബാസിഡര്‍ വിനോദ് കെ ജേക്കബ്, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ എന്നിവരെ പരിപാടിക്കിടെ പരിചയപ്പെട്ടതിലുള്ള സന്തോഷവും നവ്യ പങ്കുവെച്ചു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

navya nair with president of india

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES