Latest News

നൃത്ത വേഷത്തില്‍ അമ്മയ്‌ക്കൊപ്പം മകനും; മകന്‍ സായി വേദിയില്‍ ചുവടുകള്‍ വച്ച നിമിഷങ്ങള്‍ പങ്ക് വച്ച് നവ്യാ നായര്‍; അവന്‍ തന്റെ വഴികാട്ടിയെന്ന് കുറിച്ച് താരം

Malayalilife
നൃത്ത വേഷത്തില്‍ അമ്മയ്‌ക്കൊപ്പം മകനും; മകന്‍ സായി വേദിയില്‍ ചുവടുകള്‍ വച്ച നിമിഷങ്ങള്‍ പങ്ക് വച്ച് നവ്യാ നായര്‍; അവന്‍ തന്റെ വഴികാട്ടിയെന്ന് കുറിച്ച് താരം

വ്യ തന്റെ തിരിച്ച് വരവില്‍ അഭിനയവും നൃത്തവും ഒരേ പോലെ മുമ്പോട്ട് കൊണ്ട് പോകുകയാണ്.സോഷ്യല്‍ മീഡിയയിലും സജീവമായ് താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകര്‍ക്കായി പങ്ക് വക്കാറുണ്ട്. അത്തരത്തില്‍ താരം പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങാണ് ആരാധക മനം കവരുന്നത്. 

മകന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് നവ്യ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുണ്ട്. അമ്മയുടെ നൃത്തപാരമ്പര്യവും പിന്‍തുടരുകയാണ് സായ് കൃഷ്ണ എന്ന സന്തോഷമാണ് നടിയിപ്പോള്‍ പങ്ക് വച്ചിരിക്കുന്നത്.

നവ്യയുടെ നൃത്ത വിദ്യാലയത്തിന്റെ ഭാഗമായാണ് സായ് കൃഷ്ണയ്ക്കായി അരങ്ങുണര്‍ന്നത് എന്ന് വ്യക്തം. ഒരിക്കല്‍ പോലും മകന്‍ നൃത്തം പഠിക്കുന്ന വിവരം നവ്യ വെളിപ്പെടുത്തിയതേയുണ്ടായിരുന്നില്ല. 

എന്റെ മകനുമൊത്തുള്ള നിമിഷങ്ങള്‍ പകര്‍ത്തുന്നു. വികൃതിയായ ചേഷ്ടകളും അതിശയിപ്പിക്കുന്ന അനുസരണവും, അശ്രദ്ധയും അതേസമയം ശ്രദ്ധാലുവും. അവന്‍ എന്റെ വഴികാട്ടിയാണ്, എന്റെ സഹായിയാണ്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, എന്റെ എല്ലാം!,' മകന്‍ വേദിയില്‍ ചുവടുവച്ചതിന്റെ ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ചു.

കൊച്ചിയില്‍ മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് എന്ന നൃത്തവിദ്യാലയം നവ്യ നടത്തുന്നുണ്ട്. മാതംഗിയിലെ വിദ്യാര്‍ത്ഥിയാണ് സായ് കൃഷ്ണയും. ബിസിനസ്സ്മാന്‍ ആയ സന്തോഷ് മേനോന്‍ ആണ് നവ്യയുടെ ഭര്‍ത്താവ്. വിവാഹശേഷം നവ്യ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത്. ഇതിന് ശേഷം 'ജാനകി ജാനേ' എന്ന ചിത്രത്തിലും നവ്യ അഭിനയിച്ചു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

Read more topics: # നവ്യ നായര്‍.
navya nair son dance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES