തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ നടിയാണ് നമിത. ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന നടി പുലിമുരുകനിലെ ജൂലിയായും മലയാളത്തില്‍ തിളങ്ങി. തെന്നിന്ത്യയിലെ പല ഭാഷകളിലും സാന്നിധ്യം അറിയിച്ച നടിയുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ ബേബി ഷവര്‍ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്.
നമിത തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കൊറിയോഗ്രാഫറായ കലാ മാസ്റ്ററും ഒപ്പം നമിതയും പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. സാരിയില്‍ അതിസുന്ദരിയായാണ് നമിതയെ ചിത്രങ്ങളില്‍ കാണാനാവുക.
സുഹൃത്തായ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്. 2017 നവംബര്‍ തിരുപ്പതിയില്‍ വെച്ചായിരുന്നു നമിതയുടെയുടെയും വീരേന്ദ്ര ചൗധരിയുടെയും വിവാഹം നടന്നത്. വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.പിറന്നാള്‍ ദിനത്തിലാണ് ഗര്‍ഭിണിയാണെന്ന സന്തോഷം നടി ആരാധകരുമായി പങ്കുവച്ചത്. 'മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാന്‍ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നില്‍ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്കു വേണ്ടി ഒരുപാട് പ്രാര്‍ഥിച്ചു. എനിക്കിപ്പോള്‍ നിന്നെ അറിയാമെന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്.