ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ വളരെ അടുത്ത സുഹൃത്താണ് നമിത
ടെലിവിഷന്‍ രംഗത്തുനിന്നും സിനിമയില്‍ എത്തിയ നമിത ഇതിനോടകം ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. ഇപ്പോള്‍ ഏറ്റവും ഒടുവിലായി നാദിര്‍ഷ സംവിധാനം ചെയ്ത ജയസൂര്യ നായകനായ ചിത്രം ഈശോ ആണ് നമിതയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയുടെ ഭാഗമായി നടി പങ്ക് വച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
അടുത്ത സുഹൃത്തായ മീനാക്ഷിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമിത ഇപ്പോള്‍. മീനാക്ഷിയോട് താന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യത്തെ കുറിച്ചാണ് നമിത പറയുന്നത്.'എങ്ങനെയാണ് നീ ഇത്രയും ബോള്‍ഡ് ആയത്? എങ്ങനെയാണ് ഇത്രയും സാഹചര്യങ്ങളെ ബോള്‍ഡായി നേരിടുന്നത്? എങ്ങനെയാണ് ആ ഇമോഷണല്‍ ബാലന്‍സ്?'' എന്നൊക്കെ തനിക്ക് ചോദിക്കണം എന്നാണ് നമിത പറയുന്നതും. അതേസമയം, തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും നമിത സംസാരിച്ചു.
ജീവിതത്തിലെ ഏറ്റവും വലിയ വിഷമത്തെ കുറിച്ചാണ് നടി സംസാരിച്ചത്. ആളുകളെ നഷ്ടപ്പെടുന്നത് ഭയങ്കരമായ വിഷമമാണ്. കാരണം താന്‍ മ. കാരണം അവരുടെ മുന്‍ഗണനകള്‍ മാറിയിട്ടുണ്ടാവും.തനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. പക്ഷെ വളരെ അടുത്ത സുഹൃദ് വലയത്തിലുള്ളവര്‍ കുറവാണ്. അവരെ ഒരുപാട് വിശ്വസിക്കും. അങ്ങനെ കരുതിയ പലരും തന്റെ ജീവിതത്തില്‍ നിന്ന് പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകള്‍ തന്റെ ജീവിതത്തിലേക്ക് വന്നിട്ടുമുണ്ട്.
അതിനേക്കാളും മനോഹരമായ ഓര്‍മ്മകള്‍ തന്നിട്ടുമുണ്ട്. ആളുകളെ നഷ്ടമാവുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും പേടി ഉള്ള കാര്യം. അത് റിലേഷന്‍ഷിപ്പല്ല. ഒരു പക്ഷെ ബ്രേക്ക് അപ്പിനേക്കാള്‍ കൂടുതല്‍ നമുക്ക് വിഷമം ഉണ്ടാക്കുന്നത് നമ്മളുടെ നല്ല സുഹൃത്തുക്കള്‍ ജീവിതത്തില്‍ നിന്ന് പോവുന്നതായിരിക്കും എന്നാണ് നമിത പറയുന്നത്.
നടന് ദിലീപിനെ കുറിച്ചും നടി പങ്ക് വച്ചു.സിനിമകളില്‍ കോമഡിയാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ദിലീപ് സീരിയസ് ആണ് എന്നാണ് നമിത പറയുന്നത്. സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണെങ്കിലും തന്റെയടുത്ത് പറഞ്ഞിട്ടുണ്ട് അങ്ങനെ ചെയ്താല്‍ നന്നാവും ഇങ്ങനെ ചെയ്താല്‍ നന്നാവും എന്നൊക്കെ. ശാന്തനായ വ്യക്തിയാണ് എന്നാണ് നമിത പറയുന്നത്.