ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം നായകനായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസ് റൗഡി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. വളരെ രസകരമായാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക.
ജീത്തു തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഷെബിന്‍ ബെന്‍സണ്‍, ഗണപതി, വിഷ്ണു, ശരത് സഭ ,ഭഗത് മാനുവല്‍ എന്നിവരും പ്രധാനതാരങ്ങളാണ്.
സംഗീതം അനില്‍ ജോണ്‍സണ്‍, കലാസംവിധാനം സാബുറാം, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍ ലിന്‍ഡ ജീത്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രണവ് കൊടുങ്ങല്ലൂര്‍, സജി കുണ്ടറ. പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, അരൂര്‍ ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.