ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളും മലയാളസിനിമയുടെ സൂപ്പര്‍താരവും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.പച്ച ഷര്‍ട്ടും മുണ്ടും ധരിച്ച് മോഹന്‍ലാലും റെഡ് ആന്‍ഡ് വൈറ്റ് കോമ്പിനേഷനില്‍ കാഷ്വല്‍ വെയര്‍ ധരിച്ച് ക്രിക്കറ്റ് താരം ധോണിയുമാണ് ചിത്രത്തില്‍.
പെയിന്റിന്റെ പരസ്യത്തിനായിരുന്നു മോഹന്‍ലാലും ധോണിയും ഒരുമിച്ചത്. മുംബയില്‍ ആയിരുന്നു ചിത്രീകരണം. ക്രിക്കറ്റ് മോളിവുഡ് പുലികള്‍ ഒറ്റ ഫ്രെയിമില്‍ എന്ന് ചിത്രങ്ങള്‍ പങ്കുവച്ച് ആരാധകര്‍ കുറിച്ചു.ഇരുവരും ഒരുമിക്കുന്ന സിനിമ വൈകാതെ സംഭവിക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകര്‍.
നിരവധി പരസ്യചിത്രങ്ങളില്‍ മോഹന്‍ലാലും ധോണിയും സജീവമാണെങ്കിലും ആദ്യമായാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. അതേസമയം മലൈക്കോട്ടെ വാലിബന്‍, ബറോസ് എന്നിവയാണ് മോഹന്‍ലാലിന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ക്രിസ്മസിനും ലിജോ ജോസ് പല്ലിശേരിയുടെ വാലിബന്‍ 2024 ജനുവരി 25നും തിയേറ്ററിലെത്തും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയാണ് മോഹന്‍ലാലിന്റെ മറ്റൊരു വന്‍ പ്രോജക്ട്. പൃഥിരാജ് ചിത്രം എമ്പുരാന്റെ പ്രീപ്രൊഡക്ഷന്‍ ജോലികളും പിുരോഗമിക്കുകയാണ്.