Latest News

എഞ്ചിനിയറിങ് ബിരുദത്തിനൊപ്പം നൃത്ത പഠനം;  നൃത്തത്തിന്റെ കഥ പറഞ്ഞ് തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലേക്ക്; ഡൊമനിക്കിലേക്ക് ക്ഷണം എത്തിയത് ഇന്‍സ്റ്റഗ്രാം വീഡിയോ വഴി;  ബാംഗ്ലൂരില്‍ താമസമാക്കിയ സുഷ്മിത ഭട്ട് നന്ദിതയായി മാറിയത് ഇങ്ങനെ

Malayalilife
എഞ്ചിനിയറിങ് ബിരുദത്തിനൊപ്പം നൃത്ത പഠനം;  നൃത്തത്തിന്റെ കഥ പറഞ്ഞ് തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലേക്ക്; ഡൊമനിക്കിലേക്ക് ക്ഷണം എത്തിയത് ഇന്‍സ്റ്റഗ്രാം വീഡിയോ വഴി;  ബാംഗ്ലൂരില്‍ താമസമാക്കിയ സുഷ്മിത ഭട്ട് നന്ദിതയായി മാറിയത് ഇങ്ങനെ

മ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡൊമാനിക് ആന്‍ ദ ലേഡീസ് പേഴ്സ്. ചിത്രം മികച്ച സ്വീകാര്യതയോടെ തിയേറ്ററുകളില്‍ തുടരുകയാണ്. മലയാളത്തില്‍ ഗൗതം മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മാര്‍ഗഴി തിങ്കള്‍'  എന്ന ഗാനം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയ ചിത്രത്തിലെ നായികയെ തിരഞ്ഞിരുന്നു.ചിത്രത്തിലൂടെ കന്നഡ താരം സുഷ്മിത ഭട്ടാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. നന്ദിത എന്ന കഥാപാത്രമായാണ്‌ സുഷ്മിത ഡൊമിനിക്കില്‍ വേഷമിട്ടിരിക്കുന്നത്. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ഈ കഥാപാത്രമായി മികച്ച പ്രകടനമാണ് കാഴ്്ച്ചവച്ചത്.

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദാരിയായ സുഷ്മിത സിനിമയിലേക്ക് എത്തുന്നത് യാദൃച്ഛികമായിട്ടാണ്. വളരെ ചെറിയ പ്രായത്തിലെ ശാസ്ത്രീയനൃത്തം അഭ്യസിക്കുന്നുണ്ട്. പ്രീ-യൂണിവേഴ്സ്റ്റി കാലത്ത് നൃത്തപഠനത്തില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നെങ്കിലും ബി.ടെക്. പഠനകാലത്ത് വീണ്ടും നൃത്തപഠനം പുനഃരാരംഭിച്ചിരുന്നു. ഇപ്പോഴും അത് തുടരുന്നു. 

നൃത്തത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ തെലുങ്ക് സിനിമയായിരുന്നു നാട്യം. ഒട്ടേറെ ഭരതനാട്യം നര്‍ത്തകിമാരെ ആവശ്യപ്പെടുന്നതായിരുന്നു ചിത്രത്തിന്റെ കഥാപശ്ചാത്തലം. ചിത്രത്തിലെ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന പശ്ചാത്തല നര്‍ത്തകിമാരില്‍ ഒരാളായിട്ടായിരുന്നു സിനിമയിലെ രംഗപ്രവേശം. 

ഡാന്‍സ് ക്ലാസിലെ സഹപാഠിയിലൂടെയായിരുന്നു സിനിമയിലേക്കുള്ള വഴി തുറന്നത്. പോയവര്‍ഷം പുറത്തിറങ്ങിയ റൊമന്റിക് കോമഡി ചിത്രം ചൗ ചൗ ബാത്തിലെ (കന്നഡ) പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ചു. തമിഴിലും ഒരു സിനിമ പൂര്‍ത്തിയാക്കി. റിലീസിന് തയാറെടുക്കുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോസും റീല്‍സുമൊക്കെ പങ്കു വയ്ക്കുന്നത് പതിവാണ്. ബിപ്ലബ് എന്ന ഫോട്ടോഗ്രാഫര്‍ സുഹൃത്തിനൊപ്പം റെട്രോ സ്‌റ്റൈയിലില്‍ പരീക്ഷണ സ്വാഭവമുള്ള ഫോട്ടോഷൂട്ട്‌സൊക്കെ ചെയ്തിരുന്നു. മലയാളത്തിലെ പ്രശസ്ത കൊസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷ് തന്റ വര്‍ക്കുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. സമീറയാണ് നന്ദിതയുടെ വേഷത്തിലേക്ക് പേര് നിര്‍ദ്ദേശിക്കുന്നത്. തുടര്‍ന്ന് ഓഡിഷനിലൂടെയാണ് സിനിമയുടെ ഭാഗമാകുന്നത്. 

31 വയസ്സുകാരിയായ സുഷ്മിത ഭട്ട് മോഡലിങിലൂം സജീവമാണ്. മിനിസ്‌ക്രീന്‍ സീരിയലുകളിലൂം സാന്നിധ്യമറിയിച്ചിട്ടുള്ള നടിയുടെ കാവ്യാഞ്ജലി എന്ന സീരിയലിലെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി ടെലിവിഷന്‍ പരസ്യങ്ങളിലും സുഷ്മിത അഭിനയിച്ചിട്ടുണ്ട്.സുഷ്മിതയുടെ അമ്മ ചെന്നൈയില്‍ നിന്നും അച്ഛന്‍ മാഗ്ലൂര്‍ ഉഡുപ്പിയില്‍ നിന്നുമാണ്. സുഷ്മിത ജനിച്ചത് ചെന്നൈയിലും വളര്‍ന്നത് ഉഡുപ്പിയിലുമാണ്. ഇപ്പോള്‍ ബാംഗ്ലൂരിലാണ് സ്ഥിര താമസം.
 

actress sushmitha bhat in domenic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES