Latest News

പ്രണവും ദുല്‍ഖറും എന്റെ മക്കള്‍ തന്നെയാണ്; പക്ഷേ കൂടുതലിഷ്ടം ഫഹദ് ഫാസിലിനോടാണ്; പ്രണവിനെയാണോ ദുല്‍ഖറിനെയാണോ കൂടുതലിഷ്ടമെന്ന ചോദ്യത്തിന് മാസ് മറുപടി നല്കിയ മോഹന്‍ലാലിന് കൈയ്യടിയുമായി സോഷ്യല്‍മീഡിയ

Malayalilife
പ്രണവും ദുല്‍ഖറും എന്റെ മക്കള്‍ തന്നെയാണ്; പക്ഷേ കൂടുതലിഷ്ടം ഫഹദ് ഫാസിലിനോടാണ്; പ്രണവിനെയാണോ ദുല്‍ഖറിനെയാണോ കൂടുതലിഷ്ടമെന്ന ചോദ്യത്തിന് മാസ് മറുപടി നല്കിയ മോഹന്‍ലാലിന് കൈയ്യടിയുമായി സോഷ്യല്‍മീഡിയ

ഫ്‌ളവേഴ്‌സ് ടിവിയുടെ ഏറ്റവും ഹിറ്റ് പരിപാടികളിലൊന്നായ ടോപ് സിംഗറിന്റെ ഓണാഘോഷ പരിപാടിയില്‍ അതിഥിയായി എത്തിയത് മോഹന്‍ലാലായിരുന്നു.എം ജി ശ്രീകുമാര്‍, വിധു പ്രതാപ്, അനുരാധ ശ്രീറാം എന്നിവര്‍ക്കൊപ്പം തിരുവോണനാളില്‍ ആയിരുന്നു മോഹന്‍ലാല്‍ അതിഥിയായി എത്തിയ  പ്രത്യേക ഓണപരിപാടി ചാനലില്‍ സംപ്രേക്ഷണം ചെയ്തത്. കുട്ടിപ്പാട്ടുകാര്‍ക്കൊപ്പം നിരവധി ഗാനങ്ങള്‍ ആലപിച്ചാണ് നടനും വേദി വിട്ടത്. മാത്രമല്ല കുട്ടിഗായകരുടെ ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ മറുപടി നല്കുകയും ചെയ്തു. അത്തരമൊരു ചോദ്യവും അതിന് നടന്‍ നല്കിയ മാസ് മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം വൈറലാകുന്നത്.

പ്രണവിനെയാണോ ദുല്‍ഖറിനെയാണോ കൂടുതലിഷ്ടമെന്നാണ്  ചോദ്യം ഉയര്‍ന്നത്. പ്രണവും ദുല്‍ഖറും എന്റെ മക്കള്‍ തന്നെയാണ്. പക്ഷേ കൂടുതലിഷ്ടം ഫഹദ് ഫാസിലിനോടാണ്- മോഹന്‍ലാല്‍ പറഞ്ഞു. താരത്തിന്റെ മറുപടി ചുറ്റുമുള്ളവരില്‍ കൗതുകമുണര്‍ത്തി. ഇതുമായി ബന്ധപ്പെട്ട് ട്രോളുകള്‍ വരെ ഇറങ്ങിത്തുടങ്ങി

mohanlal mass replay about dulquer salmaan and pranav

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES