Latest News

സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ എനിക്ക് മോശം അുഭവങ്ങള്‍ നേരിടേണ്ടി വന്നു; നന്നായി അഭിനയിച്ച ഒരുടേക്ക് നിര്‍മ്മാതാവ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വീണ്ടും അഭിനയിപ്പിച്ചു; വട്ടമേശ സമ്മേളനം എന്ന ചിത്രത്തിന്റെ നിര്‍്മാതാവില്‍ നിന്ന് നേരിട്ട മോശം അനുഭവംപങ്കുവച്ച് മെറീന മൈക്കിള്‍

Malayalilife
topbanner
 സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ എനിക്ക് മോശം അുഭവങ്ങള്‍ നേരിടേണ്ടി വന്നു; നന്നായി അഭിനയിച്ച ഒരുടേക്ക് നിര്‍മ്മാതാവ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വീണ്ടും അഭിനയിപ്പിച്ചു; വട്ടമേശ സമ്മേളനം എന്ന ചിത്രത്തിന്റെ നിര്‍്മാതാവില്‍ നിന്ന് നേരിട്ട മോശം അനുഭവംപങ്കുവച്ച് മെറീന മൈക്കിള്‍

മോഡലിങ്ങിലൂടെ വന്ന് മലയാളസിനിമയിലേക്ക് കയറിക്കൂടിയ താരമാണ് മെറീന മൈക്കിള്‍. ചുരുണ്ടമുടിക്കാരിയായ താരത്തിന് ആരാധകര്‍ ഏറെയാണ്. ചെറുതും വലുതുമായ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാണ് മെറീന. നിരവധി മലയാള ചിത്രത്തില്‍ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു.മോഡലിങ് ചിത്രങ്ങളിലും ഗ്ലാമര്‍ ചിത്രങ്ങിലുമെല്ലാം താരം ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ താരത്തിന് സിനിമ ചിത്രീകരണത്തിനിടയില്‍ നേരിട്ട മോശം അനുഭവമാണ് മരീന പങ്കുവയ്ക്കുന്നത്. 

'വട്ടമേശ സമ്മേളനം ദ ഫ്ളോപ്പ് ഫിലിം' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനും വിപിന്‍ ആറ്റ്ലിക്കും അണിയറപ്രവര്‍ത്തകര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി നടി മറീന മൈക്കല്‍. സിനിമയുടെ ചിത്രീകരണ വേളയില്‍ തനിക്ക് വളരെ മോശം അനുഭവങ്ങളാണ് ഉണ്ടായതെന്നും നടി തുറന്ന് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തലുകള്‍.

''ചിത്രത്തിന്റെ പേര് കേട്ടതു മുതല്‍ നെഗറ്റീവ് ഫീല്‍ തോന്നിയിരുന്നു. ബെന്‍ ഒക്കെ ചെയ്ത വിപിന്‍ ആറ്റ്ലിയുടെ ചിത്രമല്ലേ എന്നൊക്കെ കരുതിയാണ് ചിത്രത്തിലേക്ക് ചെല്ലുന്നത്. ലക്ഷ്വറി ആയി തന്നെയാണ് ഷൂട്ട് നടന്നത്, നിര്‍മ്മാതാവ് മുംബൈയില്‍ നിന്നാണ്. ഒരുപാട് ആര്‍ട്ടിസ്റ്റുകളും കാരവാന്‍ മുതല്‍ സൗകര്യങ്ങളും ഉണ്ടായിരുന്നു. നന്നായി പെര്‍ഫോം ചെയ്താല്‍ കട്ട് ചെയ്യുകയും മോശമായി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. തോക്ക് ഒക്കെ ഉപയോഗിച്ചാണ് അവര്‍ എന്നെ കൊണ്ട് അത് ചെയ്യിച്ചത്'' എന്ന് മറീന പറയുന്നു.

vipin atley

വളരെ മോശമായ അവസ്ഥയായിരുന്നു, താന്‍ നിസ്സഹായ ആയിരുന്നുെന്നും നടി പറഞ്ഞു. ഇത്രയും തുക മുടക്കി ചിത്രം ഓടരുതെന്ന് ആഗ്രഹിക്കുന്ന ഒരു നിര്‍മ്മാതാവിനെ താന്‍ ആദ്യമായി കാണുകയാണെന്നും ഏറ്റവും മോശപ്പെട്ട സിനിമ, ഏറ്റവും മോശപ്പെട്ട അഭിനേതാക്കള്‍, ഏറ്റവും മോശപ്പെട്ട സിനിമയുടെ മോശപ്പെട്ട ട്രയിലര്‍ എന്നൊക്കെ പറഞ്ഞു ഇവരിതു മാര്‍ക്കറ്റ് ചെയ്യുന്നത് ആണെന്നുമാണ് മറീന വ്യക്തമാക്കിയത്.

Read more topics: # mareena michael kurisingal
mareena michael kurisingal new pic viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES