പുത്തന്‍ വാഹനം സ്വന്തമാക്കി ബോള്‍ഡ് നടി മറീന മൈക്കിള്‍; ബോള്‍ഡ് കോംപാക്ട് എസ്‌യുവി ടാറ്റ നെക്സോണ്‍ സ്വന്തമാക്കി താരം

Malayalilife
 പുത്തന്‍ വാഹനം സ്വന്തമാക്കി ബോള്‍ഡ് നടി മറീന മൈക്കിള്‍; ബോള്‍ഡ് കോംപാക്ട് എസ്‌യുവി ടാറ്റ നെക്സോണ്‍ സ്വന്തമാക്കി താരം

ലയാളസിനിമ പ്രേക്ഷകര്‍ക്ക് പരിചിതയായ യുവ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്‌സ് എന്നീ സിനിമകളില്‍ അഭിനയിച്ചതിട്ടുള്ള മറീന എബിയിലൂടെയാണ് ആദ്യമായി നായികയായി എത്തിയത്. പൊതുവേ മോഡേണായ മെറീന ബോള്‍ഡുമാണ്.  നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുളള താരത്തിന് തന്റേടിയായ നടി എന്ന ഇമേജാണ് പ്രേക്ഷകര്‍ക്കിടയില്‍.

ഇപ്പോഴിതe സിനിമയിലെ കഥാപാത്രത്തില്‍ മാത്രമല്ല ജീവിതത്തിലും ബോള്‍ഡാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് താരം. യാത്രകള്‍ ഇഷ്്ടപ്പെടുന്ന മെറീന തന്റെ യാത്രകള്‍ക്കായി തെരഞ്ഞെടുത്തത് ഇന്ത്യയിലെ ബോള്‍ഡ് കോംപാക്ട് എസ്.യു.വിയായ ടാറ്റ നെക്സോണ്‍ ആണ്.

കോഴിക്കോട് ടാറ്റ മോട്ടോഴ്സ് ഡീലര്‍ഷിപ്പായ രോത്താന മോട്ടോഴ്സില്‍ നിന്നാണ് മെറീന തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയത്. നെക്സോണ്‍ എസ്.യു.വിയുടെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഇസഡ്.എക്സ് പ്ലസ്-എസ് ഡീസല്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലാണ് താരം വാങ്ങിയിരിക്കുന്നത്. അടുത്തിടെയാണ് നെകസോണിന്റെ ZX+S അവതരിപ്പിച്ചത്.

 ടാറ്റയുടെ ഐ.ആര്‍.എ കണക്ട്ഡ് ടെക്‌നോളജിയാണ് ഇതിലെ ഹൈലൈറ്റ്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും ഗിയര്‍നോബും, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഈ വേരിയന്റിലുണ്ട്.1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് നെക്സോണ്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ചപി പവറും 113 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍108 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലും ഈ വാഹനം എത്തുന്നുണ്ട്

Read more topics: # mareena michael kurisingal,# new vehicle
mareena michael kurisingal new vehicle

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES