Latest News

ഞാന്‍ വലിയ വീട്ടിലെ തോന്ന്യാസക്കാരി പെണ്ണല്ല; എന്റെ അമ്മ നാട്ടുകാരുടെ തുണി തയ്ച്ചാണ് എന്നെ വളര്‍ത്തിയത്; കയ്പ്പുനിറഞ്ഞ് ജീവിതകഥ പറഞ്ഞ് നടി മെറീന മൈക്കിള്‍

Malayalilife
ഞാന്‍ വലിയ വീട്ടിലെ തോന്ന്യാസക്കാരി പെണ്ണല്ല; എന്റെ അമ്മ നാട്ടുകാരുടെ തുണി തയ്ച്ചാണ് എന്നെ വളര്‍ത്തിയത്; കയ്പ്പുനിറഞ്ഞ് ജീവിതകഥ പറഞ്ഞ് നടി മെറീന മൈക്കിള്‍

ലയാളസിനിമയില്‍ നിരവധി ചെറുതും വലുതുമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. തന്റെടിയെന്നും ബോള്‍ഡെന്നുമൊക്കെയുളള ഇമേജാണ് താരത്തിന് പൊതുവേയുളളത്. എന്നാല്‍ താന്‍ ഒരു സാധാരണക്കാരി ആണെന്നും തന്റെ അമ്മയെക്കുറിച്ചും പറഞ്ഞുകൊണ്ടുളള മറീനയുടെ പോസ്റ്റാണ് ഇപ്പോള്‍ ആരാധകരെ കണ്ണീരണിയിക്കുന്നത്.

മലയാളസിനിമ പ്രേക്ഷകര്‍ക്ക് പരിചിതയായ യുവ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. മുംബൈ ടാക്‌സി,ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്‌സ് എന്നീ സിനിമകളില്‍ അഭിനയിച്ചതിട്ടുള്ള മറീന എബിയിലൂടെയാണ് ആദ്യമായി നായികയായി എത്തിയത്. പൊതുവേ മോഡേണായ മെറീന ബോള്‍ഡുമാണ്.  നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുളള താരത്തിന് തന്റേടിയായ നടി എന്ന ഇമേജാണ് പ്രേക്ഷകര്‍ക്കിടയില്‍. എന്നാല്‍ തന്റെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചും തുറന്നു പറയുകയാണ് താരം. വലിയ സമ്പത്തുള്ള കുടുംബത്തിലെ തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയാണ് താനെന്ന് കരുതുന്നവരോട്, താനൊരു തയ്യല്‍ക്കാരിയുടെ മകളാണെന്ന് തുറന്നു പറയുകയാണ് മറീന. അമ്മ തയ്യല്‍ ജോലി വീണ്ടും തുടങ്ങിയെന്ന് അറിയിച്ച് അമ്മയ്‌ക്കൊപ്പമുളള ചിത്രവും ഒപ്പം പങ്കുവച്ച വികാരനിര്‍ഭരമായ കുറിപ്പും ആരാധകര്‍ ഏറ്റെടുക്കുകയാണ്. 

അമ്മയുടെ പുതിയ തയ്യല്‍ക്കട തുടങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു മറീനയുടെ കുറിപ്പ്. 'എനിക്ക് പണി കുറഞ്ഞപ്പോള്‍ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യല്‍ക്കട തുറക്കാന്‍ പോവുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം എന്ന് മറീന സോഷ്യല്‍മീഡയയില്‍ കുറിച്ചു .എനിക്ക് പണി കുറഞ്ഞപ്പോള്‍ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യല്‍ക്കട തുറക്കാന്‍ പോവുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. സ്വന്തം മകളെ വളര്‍ത്താന്‍ അനുഭവിച്ച കഷ്ടപ്പാടുകളാണ് അമ്മയുടെ കണ്ണുകള്‍ക്ക് താഴെ കാണുന്ന കറുപ്പ്. രാത്രി ഉറക്കമിളച്ച് ഇരുന്ന് നാട്ടുകാരുടെ വസ്ത്രങ്ങള്‍ തയ്ച്ചു കൊടുത്തപ്പോള്‍ കിട്ടിയ സമ്മാനമാണത് അത്. ഞാന്‍ വലിയ കുടുംബത്തില്‍ നിന്നുള്ള തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയാണെന്ന് ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഞാന്‍ അങ്ങനെയല്ല. തോല്‍ക്കുന്നെങ്കില്‍ തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു അമ്മയെ അര്‍ഹിക്കുന്നുണ്ട്. അമ്മ ഒരു പോരാളിയായിരുന്നു... ഇപ്പോഴും അങ്ങനെ തന്നെ! നിരവധി പേര്‍ മറീനയെ അഭിനന്ദിച്ച് രംഗത്തെത്തി. മറീനയെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്നും  ജാഡയില്ലാത്ത സെലിബ്രിറ്റികളുണ്ടെന്ന് ഈ പോസ്റ്റ് തെളിയിക്കുന്നുവെന്നും കമന്റുകള്‍ എത്തുന്നുണ്ട്. അമ്മയുടെ പുതിയ സംരംഭത്തിന് നിരവധി പേര്‍ ആശംസകളും നേര്‍ന്നു. 

ചങ്ക്‌സ് എന്ന സിനിമയില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ഓടിച്ച് ഒരു ടോംബോയ് കാരക്ടര്‍ ചെയ്ത് മറീന ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയെക്കാളുപരി ഫീച്ചര്‍ സിനിമകളിടലൂടെയും ഹ്രസ്വ ചിത്രങ്ങളിലുടെയും മറീന സജീവമാണ്. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. പെങ്ങളില  എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം താരം ചെയ്തിട്ടുണ്ട. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന മലയാളം സിനിമയുടെ തമിഴ് റീമേക്കായ വായ് മൂടി പേശവുവിലും അഭിനയിച്ചിട്ടുണ്ട്.

Read more topics: # Mareena Michael Kurisingal,# life,# mother
Mareena Michael Kurisingal says her true life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES