ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയ്ക്ക് തമിഴ്നാട്ടില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.തമിഴ്നാട്ടില്‍ വിജയകരമായി പ്രദര്‍ശനംതുടരുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ കോളിവുഡിലെ പ്രമുഖര്‍ വരവേറ്റിരിക്കുകയാണ്. നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമാ
കമല്ഹാസന്, നടനും നിര്‍മാതാവും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്, നടന് ധനുഷ് എന്നിവരാണ് മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന് ചിദംബരം, പ്രധാന വേഷങ്ങള്‍ അഭിനയിച്ച ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് തുടങ്ങിയവരുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിയത്....
ഒരു സുഹൃത്തുമുഖേന ചിത്രത്തിന്റെ ട്രെയിലര്‍ ചിദംബരം, കമല്ഹാസന് അയച്ചിരുന്നു. ഇതുകണ്ട കമല്‍ പിന്നീട് ചിത്രം മുഴുവനായി കണ്ടു. തുടര്‍ന്നാണ് 'മഞ്ഞുമ്മല്‍ ബോയ്സി'നെകാണാന്‍ താത്പര്യം പ്രകടിപ്പിച്ചത്. കമല്‍ നായകനായ 'ഗുണ' സിനിമയിലെ 'കണ്മണി അന്‍പോട്...' എന്നുതുടങ്ങുന്ന ഗാനം ചിത്രീകരിച്ച ഗുണ ഗുഹയിലെത്തുന്ന സുഹൃത്തുകളുടെ കഥയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിദംബരവും ടീമുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ കമലിനൊപ്പം ഗുണയുടെ സംവിധായകന് സന്താനഭാരതിയുമുണ്ടായിരുന്നു..
നേരത്തെ സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി കമല്‍ഹാസനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും കൂടികാഴ്ച നടത്തിയിരുന്നു.
തമിഴ് നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം 2018 നെ പിന്നിലാക്കി ആ റെക്കോര്‍ഡ് മഞ്ഞുമ്മല്‍ ബോയ്സ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് കോടി രൂപയിലധികമാണ് ചിത്രം തമിഴ് നാട്ടില്‍ സ്വന്തമാക്കിയത്.
ചിത്രത്തില്‍ കമല്‍ഹാസനും ഗുണ സിനിമയിലെ ഗാനം 'കണ്മണി അന്‍പോടി'നും നല്‍കിയിരിക്കുന്ന ട്രിബ്യുട്ട് തമിഴ് സിനിമ പ്രേമികളെ സ്വാധീനിച്ചിട്ടുണ്ട്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ 17.40 കോടി രൂപയിലധികമാണ് മഞ്ഞുമ്മല്‍ ബോയ്സ് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം നേടിയത്. ഓരോ ദിവസം പിന്നിടുമ്പോഴും ചിത്രത്തിന്റെ തിരക്കും കളക്ഷനും വലിയ രീതിയിലാണ് വര്‍ധിച്ചു വരുന്നത്.