Latest News

ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും എത്തുന്നു: മണിച്ചിത്രത്താഴ് റീ റിലീസ് ജൂലൈ 12-നോ ഓഗസ്റ്റ് 17-നോ

Malayalilife
 ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും എത്തുന്നു: മണിച്ചിത്രത്താഴ് റീ റിലീസ് ജൂലൈ 12-നോ ഓഗസ്റ്റ് 17-നോ

മലയാളം കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്'. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ മണിച്ചിത്രത്താഴ് തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷളിലും റിമേക്ക് ചെയ്യപ്പെട്ടിരുന്നു.

മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രം സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ ആണ് ഈ  നിര്‍മ്മിച്ചത്. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ഈ ചിത്രം നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്‌കാരവും ലഭിച്ചിരുന്നു. ഒടിടി പ്ലേ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്.

പുതിയ അപ്ഡേറ്റുകള്‍ അനുസരിച്ച്  ചിത്രം 2024 ജൂലൈ 12-നോ ഓഗസ്റ്റ് 17-നോ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. ടീം റീമാസ്റ്ററിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ മണിച്ചിത്രത്താഴ് റീ-റിലീസ് തീയതി പ്രഖ്യാപിക്കൂ എന്നാണ് വിവരം.  2024 ജൂലൈ 17 ന് വീണ്ടും റിലീസ് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.  ഒഫീഷ്യല്‍ ട്രെയിലര്‍ സഹിതം ചിത്രത്തിന്റെ റീ റിലീസ് തീയതി ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും എന്നാണ് വിവരം.
 

manichitrathazhu re release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES