Latest News

മലയാളത്തിന്റെ പ്രിയ ക്ലാസിക് ചിത്രം മണിചിത്രത്താഴിന്റെ രണ്ടാം വരവും ആഘോഷമാക്കി ആരാധകര്‍; ദൃശ്യമികവോടെ പുറത്തിറക്കിയ റീ റീലിസ് ടീസര്‍ ട്രെന്റിങില്‍

Malayalilife
മലയാളത്തിന്റെ പ്രിയ ക്ലാസിക് ചിത്രം മണിചിത്രത്താഴിന്റെ രണ്ടാം വരവും ആഘോഷമാക്കി ആരാധകര്‍; ദൃശ്യമികവോടെ പുറത്തിറക്കിയ റീ റീലിസ് ടീസര്‍ ട്രെന്റിങില്‍

മലയാളത്തിന്റെ ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴിന്റെ രണ്ടാം വരവ് ഇതിനോടകം തന്നെ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളത്തിന്റെ സിനിമ ആസ്വാദകര്‍. പൂര്‍ണ്ണമായും 4k ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 

ഏകദേശം ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള ടീസറിലെ ഓരോ ഫ്രെയിമുകളുടെയും ശബ്ദ വിന്യാസത്തിന്റെയും നിലവാരം പ്രേക്ഷകര്‍ക്ക് തിയേറ്ററുകളില്‍ കാത്തിരിക്കുന്ന ക്ലാസിക് തീയറ്റര്‍ എക്‌സ്പീരിയന്‍സ് ഉറപ്പു നല്‍കുന്നവയാണ്. യൂട്യൂബില്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടീസര്‍ ട്രന്റിങ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്. 

ടെന്റിംഗില്‍ മൂന്നാം സ്ഥാനത്താണ് മണിച്ചിത്രത്താഴ് ഒഫീഷ്യല്‍ ടീസറിന്റെ സ്ഥാനം ഇപ്പോള്‍ യൂട്യൂബില്‍. ഒരു സിനിമയുടെ റീ റിലീസിംഗിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ടീസര്‍ ട്രെന്‍ഡിങ് ആവുന്ന അപൂര്‍വ്വ കാഴ്ചയ്ക്ക് മലയാള സിനിമ ലോകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുകകൂടിയാണിപ്പോള്‍.

ഓഗസ്റ്റ് 17ന് മാറ്റിനി നൗവും ഇ4 എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് മോളിവുഡില്‍ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കും. 1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍, സുരേഷ് ?ഗോപി, ശോഭന, തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പന്‍ താരനിര തന്നെ അണിനിരന്ന ചിത്രം ആയിരുന്നു.

കാലാനുവര്‍ത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് ഓരോ കാഴ്ചയിലും അതിനോടുള്ള അഭിനിവേശം കാണികളില്‍ പുതുമ കെടാതെ നിലനിര്‍ത്തുന്ന മലയാളത്തിന്റെ മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്തു ചിത്രം വീണ്ടും തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ മലയാളത്തിലെ സിനിമ പ്രേമികള്‍ക്ക് അത് മറക്കാനാവാത്ത ഒരു അനുഭവം ആവുമെന്ന് തീര്‍ച്ചയാണ്.

മധു മുട്ടത്തിന്റെ വളരെ ദുരൂഹമായ മനശാസ്ത്ര-പ്രേതകഥ സംവിധായകന്‍ ഫാസിലിന്റെ സംവിധായക പാടവത്തില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമ അനുഭവങ്ങളില്‍ ഒന്നായി മാറുകയായിരുന്നു.കേന്ദ്ര കഥാപാത്രങ്ങളായ ഗംഗ-നാഗവല്ലി എന്നിവരെ അവതരിപ്പിച്ച ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കി. കന്നടയില്‍ആപ്തമിത്ര, സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലുംചന്ദ്രമുഖി, ഹിന്ദിയില്‍ഭൂല്‍ ഭുലയ്യഎന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു. 

എല്ലാ ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്. സോഷ്യല്‍ മീഡിയകള്‍ സജീവമായപ്പോള്‍ സിനിമ ചര്‍ച്ചകളിലും ട്രോള്‍ മേമുകളിലും ഏറ്റവുമധികം നിറഞ്ഞുനിന്ന ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്. ഓരോ കാഴ്ചകളിലും കൂടുതല്‍ ഗംഭീരം ആകുന്ന ആ നിത്യഹരിത ഹാസ്യ രംഗങ്ങള്‍ക്കായും, മലയാളികളെ മതിപ്പിച്ച ആ ക്ലൈമാക്‌സ് രംഗങ്ങളും തിയേറ്ററുകളില്‍ അനുഭവിക്കുവാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 

സംഗീതം : എം.ജി. രാധാകൃഷ്ണന്‍, പശ്ചാത്തലസംഗീതം: ജോണ്‍സണ്‍,
ഗാനരചന :ബിച്ചു തിരുമല,മധു മുട്ടം,വാലി, ഛായാഗ്രഹണം : വേണു, ചിത്രസംയോജനം : ടി.ആര്‍. ശേഖര്‍,  സ്റ്റുഡിയോ :  സ്വര്‍ഗ്ഗചിത്ര, ബെന്നി ജോണ്‍സണ്‍, ധനുഷ് നായനാര്‍, സോമന്‍ പിള്ള, അജിത്ത് രാജന്‍, ശങ്കര്‍ പി എന്‍, മണി സൂര്യ, ജോണ്‍ മണി, സുചിത്ര, വേലായുധന്‍ കീഴില്ലം, ജിനേഷ് ശശിധരന്‍, ബാബു സാഹിര്‍, എം ആര്‍ രാജാകൃഷ്ണന്‍,
 പി ആര്‍ ഒ : വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : അരുണ്‍ പൂക്കാടന്‍ ( 1000 ആരോസ്) എന്നിവരാണ് അണിയറയില്‍.

Manichithrathazhu Official Teaser Fazil Mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES