ചെന്നൈയില്‍  നടത്തിയ പ്രീമിയര്‍ ഷോ കാണാനെത്തിയത് പ്രമുഖര്‍;  മണിച്ചിത്രത്താഴിന് തമിഴ് സിനിമയുടെ പ്രശംസ 

Malayalilife
topbanner
 ചെന്നൈയില്‍  നടത്തിയ പ്രീമിയര്‍ ഷോ കാണാനെത്തിയത് പ്രമുഖര്‍;  മണിച്ചിത്രത്താഴിന് തമിഴ് സിനിമയുടെ പ്രശംസ 

ഫാസില്‍ സംവിധാനം ചെയ്ത് ഇന്‍ഡ്യയിലെ വിവിധ ഭാഷകളില്‍ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രമായ മണിച്ചിത്ര ത്താഴിന്റെ 4k അറ്റ്‌മോസ് പതിപ്പിന് തമിഴ് സിനിമാലോകത്ത് വലിയ പ്രശംസ ' പുതിയപതിപ്പിന്റെ പ്രീമിയര്‍ ഷോ ജൂലൈ ഇരുപത്തിയൊമ്പത് തിങ്കളാഴ്ച്ച ചെന്നൈയില്‍  നടത്തിയിരുന്നു. 

തമിഴ് സിനിമയിലെ പ്രമുഖ വ്യക്തികള്‍ ഈ സിനിമയുടെ പ്രദര്‍ശനം കാണാനെത്തിയിരുന്നു.ഷോ കണ്ടതിനു ശേഷം മികച്ച അഭിപ്രായമാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്.

അതിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഈ ചിത്രത്തിലെ നായികയായ ശോഭനയുടെ വാക്കുകളാണ് ഈ വീഡിയോയിലുള്ളത്.നിര്‍മ്മാതാവ് അപ്പച്ചനാണു സമീപം.ആഗസ്റ്റ് പതിനേഴിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

അന്നുതന്നെ തമിഴ്‌നാട്ടിലും ഈ ചിത്രം റിലീസ് ചെയ്യുമെന്ന് അപ്പച്ചന്‍ പറഞ്ഞു.സ്വര്‍ഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേര്‍ന്നാണ് പുതിയ പ
തിപ്പ് പുറത്തിറക്കുന്നത്.വാഴൂര്‍ ജോസ്.

Manichitrathazhu Re Release SOBHANA

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES