Latest News

ഗ്ലിസറിന്‍ ഉപയോഗിച്ച് അഭിനയിച്ചിട്ട് 25 കൊല്ലം; കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന അതേ വ്യത്യാസങ്ങള്‍ ശരീരത്തിലും സംഭവിക്കും;സ്വയം അപ്ഡേറ്റ് ആയില്ലെങ്കില്‍ പഴഞ്ചനായി പോകും; കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷനെത്തിയ മമ്മൂട്ടിയുടെ വാക്കുകള്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
ഗ്ലിസറിന്‍ ഉപയോഗിച്ച് അഭിനയിച്ചിട്ട് 25 കൊല്ലം; കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന അതേ വ്യത്യാസങ്ങള്‍ ശരീരത്തിലും സംഭവിക്കും;സ്വയം അപ്ഡേറ്റ് ആയില്ലെങ്കില്‍ പഴഞ്ചനായി പോകും; കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷനെത്തിയ മമ്മൂട്ടിയുടെ വാക്കുകള്‍ ശ്രദ്ധ നേടുമ്പോള്‍

ന്നും പുതുമയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഏറെ താല്പര്യം കാണിക്കുന്ന ആളാണ് നടന്‍ മമ്മൂട്ടി. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടന്‍ എന്നും പുതുമയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഏറെ താത്പര്യം കാണിക്കുന്ന വ്യക്തികൂടിയാണ്. കണ്ണൂര്‍ സ്‌ക്വാഡ് ആണ് നടന്റെ തിയേറ്ററിലെത്താന്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ഇതിന്റെ പ്രോമോഷന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് ഉള്ള ചോദ്യങ്ങള്‍ക്ക് നല്കിയ നടന്റെ മറുപടികളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സിനിമയിലേക്ക് വരുന്നതിന് മുന്‍പ് ഞാനൊരു അഭിനയ ഭ്രാന്തനായിരുന്നു. ഇപ്പോഴും ഞാന്‍ അഭിനയ ഭ്രാന്തനുമാണ്. ഇന്നല്ല പണ്ടുമുതലേ തുടങ്ങിയതാണ്. അല്ലെങ്കില്‍ ഞാന്‍ സിനിമാനടന്‍ ആവുകയില്ല. ഞാന്‍ സിനിമാനടന്‍ ആയില്ലെങ്കില്‍ സിനിമയ്ക്ക് തീ പിടിക്കുമെന്ന് ഞാന്‍ ഒരുനാള്‍ പറഞ്ഞിട്ടുണ്ട്. മലയാള സിനിമയ്ക്ക് എന്നെ സിനിമാനടന്‍ ആക്കിയേ ഒക്കുകയുള്ളൂ. അത്രത്തോളം ഞാന്‍ ഇതിന് മോഹിച്ചതാണ്. അല്ലാതെ എന്നെ തട്ടി കളയാന്‍ സിനിമയ്ക്ക് പറ്റുകയില്ല.

എന്നെപ്പോലെ സിനിമയെ മോഹിക്കുന്ന ഒത്തിരി പിള്ളേര് ഉണ്ട്. അവര്‍ക്ക് അവരുടേതായ അവസരം വരുമ്പോള്‍ അവര്‍ വരുമായിരിക്കും മമ്മൂട്ടി പറഞ്ഞു.
ഒരു സിനിമാനടനാവാന്‍ മോഹിച്ചിട്ട് മാത്രം കാര്യമില്ലെന്നും അതിന് കഠിനമായി അധ്വാനിക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു. എല്ലാവര്‍ക്കും പറ്റിയ പണിയാണെന്നാണ് പലരുടെയും വിചാരമെന്നും ഒരു കഥാപാത്രത്തിന് വേണ്ടി താനൊക്കെ ഒരുപാട് പ്രയത്‌നിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

'നമ്മള്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന അതേ വ്യത്യാസങ്ങള്‍ ശരീരത്തിലും സംഭവിക്കും. ബിപി ഒക്കെ കൂടും. ദേഷ്യപ്പെടുമ്പോള്‍ വിയര്‍ക്കും. ഞാനൊരു ഗ്ലിസറിന്‍ ഉപയോഗിച്ച് അഭിനയിച്ചിട്ട് 25 കൊല്ലം ആയി. ആവശ്യം ഇല്ല', എന്നും മമ്മൂട്ടിയും കൂട്ടിച്ചേര്‍ത്തു.

സ്വയം നമ്മള്‍ അപ്ഡേറ്റ് ആയില്ലെങ്കില്‍ പഴഞ്ചനായി പോകുമെന്നും നടന്‍ പറഞ്ഞു. പുതിയ തലമുറകളില്‍ നിന്നും ഒത്തിരി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.പഠിക്കുക, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പഠിക്കും. നമുക്ക് പുതിയ തലമുറയില്‍ നിന്നും കിട്ടുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അറിയേണ്ട കാര്യങ്ങള്‍, പ്രവൃത്തികള്‍, എന്നിവ നമ്മുടെ കയ്യില്‍ നിന്നും മറ്റൊരാള്‍ പഠിക്കുന്നത് പോലെ അവരില്‍ നിന്നും നമുക്കും പഠിക്കാം. നമുക്ക് ഇത്ര എക്സ്പീരിയന്‍സ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഈ കാലഘട്ടത്തില്‍ ജീവിക്കുന്നത് നമ്മളെ പോലുള്ളവരല്ല. അതായത് നമ്മുടെ തുടക്ക കാലത്ത് ഉണ്ടായിരുന്നവരല്ല ഇവര്‍. അപ്പോള്‍ ഇവരെ പോലെയാകണം നമ്മള്‍, അത് എവിടെപ്പോയി പഠിക്കണം.

അത് ഇവരില്‍ നിന്നു തന്നെ പഠിക്കണം. നമ്മള്‍ അപ്ഡേറ്റഡ് ആയില്ലെങ്കില്‍ പഴഞ്ചനായിപ്പോകും. പുതിയ ആളുകളെ കണ്ടു നോക്കിയിട്ടാണ് നമ്മള്‍ പുതുക്കുന്നത്. അവര്‍ നമ്മളെ കണ്ട് പഠിച്ചോട്ടെ അതില്‍ വിരോധം ഒന്നുമില്ല. അതെല്ലാം പാഠങ്ങളാണ്. നമ്മള്‍ ചെയ്ത് വച്ചു കഴിഞ്ഞതാണ് അവര്‍ പഠിക്കുന്നത്. അങ്ങനെയല്ല വേണ്ടത്. അവരെ നോക്കി തന്നെ നമ്മള്‍ പഠിക്കണം', എന്നാണ് മമ്മൂട്ടി പറഞ്ഞത്.

Read more topics: # മമ്മൂട്ടി
mammootty not using glycerin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES