കാതല്‍-ദി കോര്‍', 'ഭ്രമയുഗം' സിനിമകളുടെ വിജയാഘോഷത്തിനിടയിലെ മമ്മൂട്ടിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചടങ്ങില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ഉപഹാരം നല്‍കുന്നതിനിടയില്‍ നടന്ന രസകരമായ ഒരു സംഭവമാണ് റീലായി പ്രചരിക്കുന്നത്.
കൂളിംഗ് ഗ്ലാസുമിട്ട് ഉപഹാരം സ്വീകരിക്കാനെത്തിയ യുവാവിനോട് തമാശ രീതിയില്‍ കണ്ണട ഊരാന്‍ പറയുകയും രണ്ടാം ഉപഹാരം സ്വീകരിക്കുന്ന സമയം വീണ്ടും കണ്ണട വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയില്‍.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി കമ്പനി നിര്‍മിച്ച കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ ദ കോര്‍ തുടങ്ങിയ സിനിമകളുടെ സക്‌സസ് മീറ്റ് നടന്നിരുന്നു. ഈ പരിപാടിയില്‍ നിന്നുമുള്ളതാണ് വീഡിയോ. അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവാവിന് മൊമന്റോ കൊടുക്കുകയാണ് മമ്മൂട്ടി. കൂളിംഗ് ഗ്ലാസ് ധരിച്ചായിരുന്നു ഇദ്ദേഹം വന്നത്. ഇത് ശ്രദ്ധിച്ച മമ്മൂട്ടി ഗ്ലാസ് ഊരാന്‍ തമാശയോടെ പറയുന്നുണ്ട്. ഒപ്പം ഇടിമേടിക്കും എന്ന ആംഗ്യവും. യുവാവ് ഗ്ലാസ് ഊരിയെങ്കിലും വീണ്ടും വയ്ക്കാന്‍ മമ്മൂട്ടി ആവശ്യപ്പെടുക ആയിരുന്നു
രാജമാണിക്യത്തിന്റെ സിഗ്‌നേച്ചര്‍ മ്യൂസിക്കിട്ടാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് 'ഭ്രമയുഗം' 50 കോടി ക്ലബില്‍ ഇടം നേടിയതോടെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ (2022, 2023, 2024) 50 കോടി ക്ലബ് എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ നടനാവുകയാണ് മമ്മൂട്ടി. ബ്ലാക്ക് ആന്‍ഡ് വൈറ്റിലെത്തിയ ഭ്രമയുഗം 27.73 കോടി ബജറ്റിലാണ് ഒരുക്കിയതെന്ന് നിര്‍മ്മാതാവായ ചക്രവര്‍ത്തി രാമചന്ദ്ര പറഞ്ഞിരുന്നു.