Latest News

രുദ്രാഷധാരിയായ ചേകവര്‍ ലുക്കില്‍ മമ്മൂട്ടി; മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി; ബ്രഹ്മണ്ഡ ചിത്രത്തിനായി കാത്തിരുന്ന് ആരാധകരും

Malayalilife
 രുദ്രാഷധാരിയായ ചേകവര്‍ ലുക്കില്‍ മമ്മൂട്ടി; മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി; ബ്രഹ്മണ്ഡ ചിത്രത്തിനായി കാത്തിരുന്ന് ആരാധകരും

ള്ളുവനാടിന്റെ പോരാട്ട കഥ പറയുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെ നടന്‍ മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. യുദ്ധത്തിന്റെ പശ്ചാത്തലമാണ് പോസ്റ്ററിലുള്ളത്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്.

നേരത്തെ ചിത്രത്തിലെ യുദ്ധ ചിത്രീകരണത്തിനായി തയ്യാറാക്കിയ 18 ഏക്കറോളം നീളുന്ന സെറ്റ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇന്ത്യന്‍ സിനിമകള്‍ക്കായി ഇതുവരെ ഒരുക്കിയിരിക്കുന്നതില്‍ ഏറ്റവും വലിയ സെറ്റായിരുന്നു ഇത്. ചിത്രീകരണത്തിന് നാലു ലക്ഷം രൂപ ദിവസ വാടകയുള്ള ക്രെയിന്‍ ഉപയോഗിച്ചതും വാര്‍ത്തയായിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജെക്ടുകളില്‍ ഒന്നായി അനൗണ്‍സ് ചെയ്യപ്പെട്ട സിനിമയാണ് മാമാങ്കം. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായി നാല് ഷെഡ്യൂളുകളാണ് ഇതുവരെ പൂര്‍ത്തിയായത്.

പ്ലാന്‍ ചെയ്ത 120 ദിവസത്തെ ചിത്രീകരണത്തില്‍ 80 ദിവസത്തെ ഷൂട്ട് ഇതിനകം പൂര്‍ത്തിയായി. ഏകദേശം അമ്പതു കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. മമ്മൂട്ടിക്കൊപ്പം ഉണ്ണിമുകുന്ദന്‍, അനു സിത്താര, നീരജ് മാധവ്, കനിഹ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Read more topics: # mamankam first look poster
mamankam first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES