മലയാള പ്രേക്ഷകർക്ക് താര കുടുംബം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന ഒന്നാണ് സുകുമാരൻ മല്ലിക കുടുംബം. ഇവർക്ക് പിന്നാലെയാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാള സിനിമയിലേക്ക് എത്തുന്നത്. പ്രിത്വി മലയാള സിനിമയിലേക്ക് തുടങ്ങിയതെ നായക വേഷങ്ങൾ കൊണ്ടാണെങ്കിൽ ഇന്ദ്രജിത് വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത് നായകനായി മാറിയ നടനാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആകെ നിറഞ്ഞ് നിൽക്കുന്നത് മക്കളും കൊച്ചുമക്കളോടൊപ്പമുള്ള മല്ലിക സുകുമാരന്റെ ചിത്രമാണ്. ഈ ചിത്രത്തിന് നല്ലതും മോശവുമായ കമന്റുകളാണ് ലഭിക്കുന്നത്.
ഈ കുടുംബം മലയാളികൾക്ക് ഒട്ടും അന്യമല്ല. ഇന്ദ്രനും പൃഥ്വിയും തിരക്ക് കാരണം വല്ലപ്പോഴുമേ തനിക്ക് അരികിലേക്ക് വരാറുള്ളൂയെന്നും മരുമക്കളേയും കൊച്ചുമക്കളേയും കാണാനായി താന്‍ കൊച്ചിയിലേക്ക് ഇടയ്ക്ക് പോവാറുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു. കൊച്ചിയിൽ സ്ഥിര താമസം ആക്കാൻ പറ്റാത്തതിനെക്കുറിച്ചും മല്ലിക പറയുന്നുണ്ട്. ഇന്ദ്രനും പൃഥ്വിയും സുപ്രിയയും പൂര്‍ണിമയും പ്രാര്‍ത്ഥനയും നച്ചുവുമുള്ള കുടുംബചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഉയരുന്ന ഏറ്റവും പ്രധാന ചോദ്യം അലംകൃത എവിടെ എന്നാണ്? അലംകൃത എവിടെ എന്നത് തന്നെയാണ് ഏറ്റവും പ്രധാനമായി ഉയരുന്ന ചോദ്യങ്ങളിൽ ഒന്ന്. വല്ലപ്പോഴൊക്കെ മാത്രമേ ആലിയുടെ ഫോട്ടോ പ്രിത്വിയും സുപ്രിയയും പങ്കുവെക്കാറുള്ളൂ. അല്ലിയെ മിസ് ചെയ്‌തെന്നും പലരും കമന്റ് സെക്ഷനിൽ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്.
എന്നാൽ പൂർണിമയ്ക്ക് വളരെ മോശം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സുപ്രിയയെ കണ്ടു പഠിക്ക്, അമ്മയെ പോലെ തന്നെ സുപ്രിയയ്ക്ക് അടക്കവും ഒതുക്കവും ഉണ്ട്, പൂർണിമ എന്ത് ഭാവിച്ചാണ് തുടങ്ങി നിരവധി ചോദ്യങ്ങളാണ് പൂർണിമയ്ക്ക് നേരെ ആരാധകർ ചോദിക്കുന്നത്. കുടുംബത്തിലേക്ക് ഇളയ മരുമകളെത്തിയപ്പോള്‍ തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നു. കുടുംബത്തിനൊപ്പം ചേരാനായി ഇത്തിരി സമയമെടുത്തെങ്കിലും സുപ്രിയ മകളായി മാറുകയായിരുന്നുവെന്നായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്.