സുകുമാരൻ എന്ന മലയാളചലച്ചിത്രനടന്റെ ഭാര്യയും, ചലച്ചിത്ര-സീരിയൽ നടിയും ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ ചലച്ചിത്രനടന്മാരുടെ മാതാവുമാണ് മല്ലിക സുകുമാരൻ. 1974-ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയജീവിതത്തിന്റെ തുടക്കം. സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടു. സുകുമാരന്റെ മരണശേഷം മല്ലിക തന്റെ അഭിനയജീവിതം പുനരാരംഭിച്ചു. കുടുംബത്തിൽ ഉള്ള മക്കളും മരുമകളും പേരക്കുട്ടിയും വരെ സിനിമയുടെ ഭാഗമാണ്. സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് ഈ കുടുംബം മുഴുവൻ.
കഴിഞ്ഞ ദിവസം നടൻ ഇന്ദ്രജിത്തിന്റെ ചിത്രത്തിന് മല്ലിക മറുപടി കൊടുത്തതാണ് ഇപ്പോൾ ചർച്ച. കൊല്ലം തൊട്ട് ഹിമാലയ വരെ പോയ ഒരു വ്യക്തിയുമായുള്ള ചിത്രമാണ് ഇന്ദ്രജിത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്കുള്ള നൈറ്റ് റൈഡിന്റെ ഇടയിൽ കണ്ടുമുട്ടിയ യുവാവിന്റെ ഒപ്പമുള്ള ചിത്രവും, അദ്ദേഹത്തിനുള്ള ആശംസകളും ഇന്ദ്രജിത്ത് ചിത്രങ്ങൾക്ക് ഒപ്പം ചേർത്തിരുന്നു. ചിയേർസ് ആൻഡ് ബെസ്റ്റ് വിഷസ് എന്നും ഇന്ദ്രജിത്ത് ചിത്രത്തിനൊപ്പം കുറിച്ചു. ഇത് കണ്ടിട്ടാണ് പുതിയ ചോദ്യവുമായി മല്ലിക സുകുമാരൻ രംഗത്തെത്തിയത്.
'ഈശ്വരാ, പൊന്നുമോൻ ഇനി അടുത്തത് സൈക്കിളിൽ ഹിമാചൽ യാത്ര ആയിരിക്കുമോ?', എന്ന ചോദ്യമാണ് ഇന്ദ്രജിത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് മല്ലിക കുറിച്ചത്. നിരവധി ആളുകളാണ് ഇതിനു അഭിപ്രായവുമായി എത്തിയത്. 'സാദ്ധ്യത! പഠിച്ചു കൊണ്ടിരിക്കയാണെന്ന് പറയാൻ ,പറഞ്ഞു. മിക്കവാറും ഒന്നും പറയാൻ പറ്റില്ല സൂക്ഷിച്ചോ സൈനിക സ്കൂൾ വിത്താ, ചെയ്തില്ലെങ്കിലേ അത്ഭുതം ഉള്ളൂ', എന്നുതുടങ്ങിയ നിരവധി അഭിപ്രായങ്ങളും മല്ലികയ്ക്ക് ലഭിക്കുന്നുണ്ട്.