നായികമാരെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാതെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ മതിയെന്ന നടി മാളവിക മോഹനന്റെ പരാമര്‍ശം സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. തന്റെ പുതിയ സിനിമയായ ക്രിസ്റ്റിയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യം പറഞ്ഞത്.മാളവികയുടെ പരാമര്‍ശത്തിനെതിരെ നയന്‍താരയുടെ ആരാധകരില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.
എന്നാല്‍ തന്റെ അഭിപ്രായം സ്ത്രീ അഭിനേതാക്കളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദത്തെക്കുറിച്ചാണ്, അല്ലാതെ ഏതെങ്കിലും പ്രത്യേക താരത്തെക്കുറിച്ചല്ലെന്ന് മാളവിക വ്യക്തമാക്കി.ഞാന്‍ നയന്‍താരയെ ശരിക്കും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു, ഒരു സീനിയര്‍ എന്ന നിലയില്‍ അവരുടെ അവിശ്വസനീയമായ യാത്രയെ ഞാന്‍ ശരിക്കും നോക്കിക്കാണുന്നു. ഇനിയെങ്കിലും നിങ്ങള്‍ ഒന്നടങ്ങൂ', മാളവിക ട്വീറ്റ് ചെയ്തു.
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പ്രയോഗം തന്നെ ഇഷ്ടമല്ല. നായകന്മാരെ എന്നപോലെ നായികമാരെയും സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്ന സാഹചര്യമുണ്ടാവണം. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാലെന്താണ്? അതിലെ ലേഡിയുടെ ആവശ്യമില്ല. ദീപികാ പദുക്കോണിനെയും ആലിയാ ഭട്ടിനേയും കത്രീന കൈഫിനെയുമെല്ലാം സൂപ്പര്‍ സ്റ്റാര്‍ എന്നല്ലേ വിളിക്കുന്നതെന്നും അവര്‍ ചോദിച്ചിരുന്നു. ഈ സംഭാഷണശകലത്തെ നയന്‍താരയുമായി ബന്ധപ്പെടുത്തിയാണ് ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയര്‍ത്തിയത്. ഇതോടെയാണ് വിശദീകരണവുമായി മാളവിക രംഗത്തെത്തിയത്.
മാളവിക പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന 'ക്രിസ്റ്റി' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മാത്യു തോമസ് ആണ് ചിത്രത്തിലെ നായകന്‍. നവാഗതനായ ആല്‍വിന്‍ ഹെന്ററി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹണം. സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാന്ന് ചിത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും.