പോക്കിരിരാജയുടെ വിജയത്തിന് ശേഷം മമ്മൂട്ടി നായകറോളിലെത്തുന്ന മധുരരാജയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം തമിഴ് നടന്‍ ജയ്യെ പോസ്റ്ററില്‍ കാണാം. പോക്കിരിരാജില്‍ മമ്മൂട്ടി പൃഥ്വിരാജ് കൂട്ട്‌കെട്ട് ഏറെ വിജയം നേടിയപ്പോള്‍ രണ്ടാം ഭാഗത്തില്‍ പൃഥ്വിയുണ്ടാകുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.എന്നാല്‍ തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നായിരുന്നു പൃഥ്വി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ചിത്രത്തില്‍ ജയ്യുടെ റോള്‍ വെളിപ്പെടുത്തിയിട്ടില്ല. വമ്പന്‍ സ്വീകരണമാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്ററിന് ലഭിക്കുന്നത്. മുഴുനീള കഥാപാത്രമാണ് ജയ് അവതരിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മധുരരാജയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ജയ്. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്.
അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു.സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സുമായി ചിത്രത്തില്‍ എത്തുന്നുണ്ട്.
ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വി.എഫ് എക്‌സ് ഗ്രാഫിക്‌സ് വിദഗ്ദ്ധര്‍ ചിത്രത്തിനായി എത്തും. കേരളം, തമിഴ്നാട് പ്രധാന ലൊക്കേഷന്‍. ആക്ഷനും തമാശയും സസ്പെന്‍സും ത്രസിപ്പിക്കുന്ന സംഗീതവും ഒക്കെയായി ഒരു പൊളിപ്പന്‍ മാസ്സ് എന്റര്‍ടൈനറാകും മധുരരാജ. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.
ഷാജി കുമാര്‍ ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദര്‍, കലാ സംവിധാനം ജോസഫ് നെല്ലിക്കല്‍,സൗണ്ട് ഡിസൈന്‍ പി എം സതീഷ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹ, എക്‌സി . പ്രൊഡ്യൂസര്‍ വി എ താജുദീന്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റിയൂം സായ്,ഗാനരചന -മുരുഗന്‍ കാട്ടാക്കട , ഹരി നാരായണന്‍.നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും.