Latest News

രാഘവന്‍ മാസ്റ്ററുടെ പാട്ടിന്റെ ഈച്ചകോപ്പിയോ? ലൗ ആക്ഷന്‍ ഡ്രാമയിലെ ഗാനം കോപ്പിയടിയെന്ന് ആരോപണവുമായി സോഷ്യല്‍ മീഡിയ; കിഴക്കുദിക്കിലെ പ്രശ്‌സതമായ പാട്ടാണ്; കോപ്പിയടിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് ഷാന്‍ റഹ്നമാനും; കുടുക്ക്‌പൊട്ടിയ പ്രായത്തില്‍ വിവാദത്തിലാകുമ്പോള്‍

Malayalilife
രാഘവന്‍ മാസ്റ്ററുടെ പാട്ടിന്റെ ഈച്ചകോപ്പിയോ? ലൗ ആക്ഷന്‍ ഡ്രാമയിലെ ഗാനം കോപ്പിയടിയെന്ന് ആരോപണവുമായി സോഷ്യല്‍ മീഡിയ; കിഴക്കുദിക്കിലെ പ്രശ്‌സതമായ പാട്ടാണ്; കോപ്പിയടിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് ഷാന്‍ റഹ്നമാനും; കുടുക്ക്‌പൊട്ടിയ പ്രായത്തില്‍ വിവാദത്തിലാകുമ്പോള്‍

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത് നിവിന്‍പോളി നായനായി എത്തിയ ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത കടുക് പൊട്ടിയ എന്ന ഗാനവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാലിപ്പോള്‍ നിവിനും അജുവും തകര്‍ത്ത് അഭിനയിച്ച ഈ ഡപ്പാന്‍കുത്ത് പാട്ട് കോപ്പിയടി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്.

 ശ്രീനിവാസന്റെ ഹിറ്റ് തിരക്കഥയില്‍ പിറന്ന വടക്കുനോക്കിയന്ത്രത്തിന് മഹാരഥന്മാരെ തഴഞ്ഞാണ് 81ലെ മികച്ചചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ശ്രീനിവാസന്റെ മകന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുമായി എത്തിയപ്പോള്‍ ദിനേശനായി നിവിന്‍പോളിയും  ശോഭയായി നയന്‍സുമാണ് എത്തിയത്. ഷാന്‍ റന്മാന്‍ ഈണമിട്ട പാട്ട് സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുമ്പോഴാണ് വിവാദവുമായി രംഗത്തെത്തുന്നത്.

1964ല്‍ റിലീസ് ചെയ്ത ആദ്യ കിരണങ്ങള്‍ എന്ന ചിത്രത്തിലെ കെ. രാഘവന്‍ മാസ്റ്റര്‍ സംഗീത സംവിധാനം ചെയ്ത്  എ.പി കോമള ആലപിച്ച കിഴക്കുദിക്കിലെ എന്ന ഗാനത്തിന്റെ കോപ്പിയാണ് എന്ന ആരോപണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. ഈ ആരോപണത്തോട് ഷാന്‍ റഹ്മാന്‍ പ്രതികരിച്ചിരിക്കുകയാണ്. ദ ഹിന്ദുവിനോടാണ് ഷാന്‍ റഹ്മാന്റെ പ്രതികരണം.

ഇത്തരം ആരോപണങ്ങള്‍ ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാണ്. എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങള്‍ക്കില്ല. അല്ലെങ്കില്‍ ആര്‍ക്കും അറിയാത്ത പാട്ട് ആയിരിക്കും എടുക്കുകയെന്ന് ഷാന് റഹ്മാന്‍ പറഞ്ഞു.

love action drama song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES