Latest News

ദിലീപിന്റെ 53ാം പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി കുടുംബം; താടി വളര്‍ത്തി വെളളക്കുര്‍ത്തയില്‍ സൂപ്പര്‍ കൂള്‍ലുക്കിലെ ദിലീപിനൊപ്പം സുന്ദരിയായി കാവ്യ; പുത്തന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Malayalilife
topbanner
ദിലീപിന്റെ 53ാം പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി കുടുംബം; താടി വളര്‍ത്തി വെളളക്കുര്‍ത്തയില്‍ സൂപ്പര്‍ കൂള്‍ലുക്കിലെ ദിലീപിനൊപ്പം സുന്ദരിയായി കാവ്യ; പുത്തന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ലയാളിസിനിമാ ആരാധകര്‍ക്ക് എക്കാലത്തും പ്രിയങ്കരനായ നടനാണ് ദിലീപ്. സിനിമാപ്രേമികളുടെ എക്കാലത്തെയും ജനപ്രിയ നായകനാണ് ദിലീപ്. 2016 നവംബറിലായിരുന്നു നടന്‍ ദിലീപും കാവ്യാ മാധവനും വിവാഹിതരായത്. മഞ്ജുവാര്യരെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ താരദമ്പതികളുടെ വിവാഹം. 2018 ഒക്ടോബറിലായിരുന്നു കാവ്യയ്ക്കും ദിലീപിനും ഒരു മകള്‍ ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. ഇപ്പോള്‍ കാവ്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് ഇപ്പോള്‍ ദിലീപ്. 

ദിലീപിന്റെ 53ാം പിറന്നാളായിരുന്നു ഇന്നലെ. ഫേസ്ബുക്ക് പേജുകളില്‍ നിറയെ ജനപ്രിയ നായകനുള്ള ആശംസാപ്രവാഹമാണ് നിറഞ്ഞത്. സിനിമാ താരങ്ങളും സംവിധായകന്മാരുമടക്കം നിരവധി പേരാണ് ദിലീപിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയത്.. എറണാകുളത്തെ എടവനക്കാട് എന്ന സ്ഥലത്ത് 1968 ഒക്ടോബര്‍ 27 നായിരുന്നു ദിലീപ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തേക്ക് എത്തിയ ദിലീപ് പിന്നീട് മലയാള സിനിമ ഭരിക്കുന്ന നായക നടനായി മാറി. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. 

കാവ്യക്കും രണ്ടുമക്കള്‍ക്കും ഒപ്പമായിരുന്നു ഇത്തവണ ദിലീപിന്റെ പിറന്നാള്‍ ആഘോഷം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായ ചിത്രങ്ങളും പുതിയ വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയുന്നത്. കാവ്യമാധവനൊപ്പമുളള ദിലീപിന്റെ ലേറ്റസ്റ്റ ചിത്രവും പ്രചരിക്കുന്നുണ്ട്. ഒപ്പം 53ാം പിറന്നാള്‍ ആഘോഷത്തിന്റെ കേക്കിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കാവ്യ മാധവനും മീനാക്ഷിയും ചേര്‍ന്നാണ് ദിലീപിന് സര്‍പ്രൈസൊരുക്കിയത്. ഇത്തവണത്തെ ആഘോഷത്തിന്റെ കേക്കിന്‍രെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. 53ാം പിറന്നാളാഘോഷം പൊടിപൊടിച്ചുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നത. 

ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.ലോക് ഡൗണ്‍ സമയത്തായിരുന്നു ചെന്നൈയിലുള്ള മീനാക്ഷി പത്മസരോവരത്തിലേക്ക് തിരിച്ചെത്തിയത്. അച്ഛന്റെ പിറന്നാളാഘോഷത്തിന് സര്‍പ്രൈസൊരുക്കാനായി മീനൂട്ടിയും മുന്നിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം വീട്ടില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ചുവെന്നാണ് കരുതുന്നത്. എന്തായാലും മനോഹരമായ ചിത്രമാണ് പുറത്ത് വന്നിട്ടുളളത്. ദിലീപിനൊപ്പം നാദിര്ഷ നില്‍ക്കുന്ന ചിത്രവും മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. വെളുത്ത നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മനോഹരമായ തൂവെളളചുരിദാറിലാണ് കാവ്യയും.
 

Read more topics: # latest photo of dileep ,# kavya madhavan
latest photo of dileep and kavya madhavan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES