Latest News

ഞങ്ങളുടെ സന്തോഷങ്ങളുടേയും ഭാവി സ്വപ്നങ്ങളുടേയും ആകെത്തുകയാണ് അവന്‍; അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിശാല്‍ ചന്ദ്ര

Malayalilife
ഞങ്ങളുടെ സന്തോഷങ്ങളുടേയും ഭാവി സ്വപ്നങ്ങളുടേയും ആകെത്തുകയാണ് അവന്‍; അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിശാല്‍ ചന്ദ്ര

കാവ്യാ മാധവന്റെ മുന്‍ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയ്ക്കും ഭാര്യ രമ്യയ്ക്കും കുഞ്ഞു ജനിച്ചു. വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന നിശാല്‍ കുഞ്ഞ് പിറന്ന വിവരം സോഷ്യല്‍മീഡിയയിലൂടെ പങ്ക് വക്കുകയായിരുന്നു.

ദേവാന്‍ഷ് എന്നാണ് കുഞ്ഞു കണ്‍മണിക്ക് പേരിട്ടിരിക്കുന്നത്. ഞങ്ങളുടെ സന്തോഷങ്ങളുടേയും ഭാവി സ്വപ്നങ്ങളുടേയും ആകെത്തുകയാണ് അവന്‍. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച ഏവര്‍ക്കും നന്ദി'-നിശാല്‍ കുറിച്ചു.

തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടേയും മകന്‍ നിഷാല്‍ ചന്ദ്ര കുവൈറ്റ് നാഷണല്‍ ബാങ്കിന്റെ ടെക്നിക്കല്‍ അഡൈ്വസറായിരുന്നു. സോഫ്റ്റ്വെയര്‍ വിദഗ്ധനായ നിശാലിന് അടുത്തിടെ ഗ്രീന്‍ കാര്‍ഡ് ലഭിച്ചിരുന്നു. കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷമാണ് നിശാല്‍ കുവൈറ്റില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്.

കാവ്യാ മാധവനുമായി ആറു മാസം നീണ്ട ദാമ്പത്യത്തിനു ശേഷമുണ്ടായ വിവാഹ മോചനം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ ബുധനൂര്‍ എണ്ണക്കാട് തെക്കേമഠത്തില്‍ സുരേന്ദ്രനാഥ സ്വാമിയുടെയും അനില എസ് നാഥിന്റെയും മകള്‍ രമ്യ എസ് നാഥിനെ വിവാഹം ചെയ്തത്. മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിണിയാണ് രമ്യ.

2009 ലായിരുന്നു കാവ്യയുടെയും നിശാലിന്റെയും വിവാഹം. 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിന് ശേഷമാണ് ചെങ്ങന്നൂര്‍ സ്വദേശിയായ രമ്യയുമായുള്ള നിശാലിന്റെ വിവാഹം. ഗാന്ധര്‍വം, ജാക്‌പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി നിശാല്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയില്‍ ഇന്‍വെസ്റ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു.

kavya madhavan's ex husband nishal chandra becomes father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES