Latest News

പല നാടുകള്‍ ..പല നാളുകള്‍ ...പല രൂപങ്ങള്‍....എല്ലാം ഇവിടെ തുടങ്ങുന്നു; ഈ പതിറ്റാണ്ട് ഒരു പുതിയ ലുക്കോട് കൂടി ആരംഭിക്കുകയാണെന്ന് കുറിച്ചുകൊണ്ട് കുറിപ്പിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ദുല്‍ഖര്‍

Malayalilife
 പല നാടുകള്‍ ..പല നാളുകള്‍ ...പല രൂപങ്ങള്‍....എല്ലാം ഇവിടെ തുടങ്ങുന്നു; ഈ പതിറ്റാണ്ട് ഒരു പുതിയ ലുക്കോട് കൂടി ആരംഭിക്കുകയാണെന്ന് കുറിച്ചുകൊണ്ട് കുറിപ്പിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ദുല്‍ഖര്‍

ദുല്‍ഖുര്‍ സല്‍മാനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയുന്ന കുറുപ്പ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ദുല്‍ഖുറിന്റെ ഒഫീഷ്യല്‍ പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. 
പല നാടുകള്‍, പല രൂപങ്ങള്‍, പല ഭാവങ്ങള്‍. എല്ലാം ഇവിടെ തുടങ്ങുന്നു.' എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ദുല്‍ഖര്‍ പങ്കുവച്ചത്. ഈ പതിറ്റാണ്ട് ഒരു പുതിയ ലുക്കോട് കൂടി ആരംഭിക്കുകയാണ് എന്നും ദുല്‍ഖര്‍ തന്റെ ആരാധകരോട് പറയുന്നു. 

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുപ്രസിദ്ധ കൊലയാളി സുകുമാര കുറുപ്പായി ദുല്‍ഖര്‍ സല്‍മാനും, കുറുപ്പിനാല്‍ കൊല്ലപ്പെടുന്ന ചാക്കോയായി ടോവിനോ തോമസുമാണ് എത്തുന്നത്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. 2020 ആഗസ്റ്റ് ആറിനാണ് ചിത്രം റിലീസ് ചെയ്യുക എന്നാണു വിവരം.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റും ഇവരുടെ ക്യരക്ടര്‍ പോസ്റ്റും നേരത്തെ ഇറങ്ങിയിരുന്നു. ഒരു രാത്രി തിരുത്തിയ ആയുസ്സിന്റെ ചരിത്രം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നിമിഷ് രവിയാണ് ഛായാഗ്രഹണം.സംഗീതം സുഷിന്‍ ശ്യാം.ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കമ്മാര സംഭവത്തിലൂടെ ദേശിയ പുരസ്‌കാരം നേടിയ വിനേഷ് ബംാന്‍ ആണ് ചിത്രത്തിന്റെ കലാസംവിധാനം. വേഫാറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

kurup poster out

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES