സിനിമയും ബിസിനസുമൊക്കെയായി സജീവമാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. കുടുംബത്തിലെല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. പ്രണയിച്ച് വിവാഹിതരായവരാണ് കൃഷ്ണകുമാറും സിന്ധുവും. തിരക്കുകള്‍ക്കിടയില്‍ എല്ലാവരേയും ഒന്നിച്ച് കിട്ടുന്നത് കുറവാണ്. ദിവസങ്ങള്‍ക്ക് ശേഷം എല്ലാവരും ഒന്നിച്ചതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍.
ചിത്രം പങ്ക് വച്ച് നടന്‍ കുറിച്ചതിങ്ങനെ: ചുമ്മാ രസത്തിനെടുത്ത ഒരു ഗ്രൂപ്പ്ഫി. മിക്ക കുടുംബങ്ങളിളും മക്കളൊക്കെ വലുതായി അവരവരുടെ ജോലിയുമായി നീങ്ങുമ്പോള്‍ ഒരുമിച്ചു കാണുക വല്ലപ്പോഴുമാണ്. ഇവിടെയും അങ്ങിനെ ഒക്കെ തന്നെ. മിക്കവാറും ആരെങ്കിലുമൊക്കെ യാത്രയിലാവും. ആറുപേരേയും ഒരുമിച്ചു വീട്ടില്‍ കിട്ടുക പ്രയാസമായി തുടങ്ങി. ഇന്നു എല്ലാവരും ഒരുമിച്ചു എറണാകുളത്തു കൂടിയപ്പോള്‍ എടുത്ത ഒരു ചിത്രം. കണ്ടപ്പോള്‍ ഒരു രസം തോന്നി. എന്നാപ്പിന്നെ നിങ്ങളുമായി ഒന്ന് ഷെയര്‍ ചെയ്യാമെന്ന് കരുതി'' . എന്ന കുറിപ്പിനൊപ്പമുളള ചിത്രമാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി പേര്‍ ചിത്രത്തിന് താഴെയായി കമന്റുകളുമായി എത്തുന്നുണ്ട്. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. നിങ്ങള്‍ എല്ലാവരെയും ഒന്നിച്ച് കാണാനായതില്‍ ഒരുപാട് സന്തോഷം. എന്നും ഈ സന്തോഷം നിലനില്‍ക്കട്ടെ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. സ്‌നേഹം അറിയിച്ചെത്തിയവര്‍ക്കെല്ലാം കൃഷ്ണകുമാര്‍ മറുപടി കൊടുത്തിരുന്നു.