Latest News

 29 വര്‍ഷം മുന്‍പ് സിന്ധുവിനൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി കൃഷ്ണകുമാര്‍ 

Malayalilife
  29 വര്‍ഷം മുന്‍പ് സിന്ധുവിനൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി കൃഷ്ണകുമാര്‍ 

വിവാഹ വാര്‍ഷിക ദിനത്തില്‍ വികാരഭരിതമായ കുറിപ്പുമായി നടനും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാര്‍. ഭാര്യ സിന്ധുവിനെ ജീവിത പങ്കാളിയായി കിട്ടിയാതാണ് ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമെന്ന് കൃഷ്ണ കുമാര്‍ പറയുന്നു. ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നതാണെന്നും ഭാര്യ സിന്ധുവിനൊപ്പം 29 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിസംബര്‍ 12ന് തുടങ്ങിയ യാത്ര മറ്റു നാല് പേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുകയാണെന്നും ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു

കൃഷ്ണ കുമാറിന്റെ കുറിപ്പ്
ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നതാണ്.. നല്ലതും, നല്ലതല്ലാത്തതും. പല കാര്യങ്ങളും നമ്മള്‍ ശ്രമിക്കാറുണ്ട്. ചിലതു വിചാരിച്ചപോലെ നടക്കും, ചിലത് നടക്കില്ല. നടക്കുമ്പോള്‍ സന്തോഷിക്കും, നടക്കാത്തപ്പോള്‍ ദുഖിക്കും... 

കല്യാണവും ഏകദേശം അതുപോലെയൊക്കെ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബഹുഭൂരിപക്ഷം കല്യാണങ്ങളിലും മുന്‍പരിചയമില്ലാത്ത ഒരു വ്യകതിയുമായി ഒരുമിച്ചു പോകുവാന്‍ തീരുമാനിക്കുന്നു. പിന്നീട് അവരുടെ ജീവിതത്തില്‍ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു.. ചിലരുടെ ബന്ധം നീണ്ടു നില്കും. ചിലരുടെത്തു ഇടയ്ക്കു പിരിയുന്നു.. ചിലര്‍ പങ്കാളി നഷ്ടപ്പെട്ടു ഒറ്റയാവുന്നു.. എല്ലാം സംഭവിക്കുന്നതാണ്..

ദൈവം എന്നു നമ്മള്‍ വിളിക്കുന്ന, വിശ്വസിക്കുന്ന ആ അദൃശ്യ ശക്തിയുടെ അനുഗ്രഹത്താല്‍ 29 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ മാസം 12 ആം തിയതി സിന്ധുവിനോടൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു.. ദൈവത്തിനു നന്ദി..

എല്ലാകുടുംബങ്ങളിലും നന്മയും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

krishna kumar wedding anniversary post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക