Latest News

ആദ്യ ആഴ്ചയില്‍ 36 കോടിയില്‍പ്പരം കളക്ഷന്‍ നേടി ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത വിജയകരമായ രണ്ടാം വാരത്തിലേക്ക്

Malayalilife
 ആദ്യ ആഴ്ചയില്‍ 36 കോടിയില്‍പ്പരം കളക്ഷന്‍ നേടി ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത വിജയകരമായ രണ്ടാം വാരത്തിലേക്ക്

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാന്‍ നായകാനായെത്തിയ കിംഗ് ഓഫ് കൊത്ത ആദ്യ വാരം മുപ്പത്തി ആറു കൊടിയില്പരം രൂപയുടെ കളക്ഷനുമായി രണ്ടാം വാരത്തിലേക്കു കടക്കുന്നു. രണ്ടാം വാരവും ഇരുന്നൂറില്പരം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം ശക്തമായ ഡീഗ്രേഡിങ്ങുകളെയും ഇന്റര്‍നെറ്റിലെ വ്യാജപ്പതിപ്പുകളെയും മറികടന്നാണ് ഇത്രയും കളക്ഷന്‍ സ്വന്തമാക്കിയത്. കുടുംബ പ്രേക്ഷകര്‍ക്ക് എന്നും സ്വീകാര്യനായ ദുല്‍ഖര്‍ സല്‍മാനോടുള്ള പ്രേക്ഷകരുടെ ഇഷ്ടം പതിന്മടങ്ങായി വര്‍ദ്ധിച്ചു എന്നതിന് തെളിവാണ് ഫാമിലി പ്രേക്ഷകര്‍ തിയേറ്ററില്‍ നല്‍കിയ ഈ സ്വീകാര്യത. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ പതിനാലര കൊടിയില്പര രൂപയും ആര്‍ ഓ ഐ വരുമാനം ഏഴ് കോടിയില്‍പരം രൂപയും ഓവര്‍സീസ് തിയേറ്ററുകളില്‍ നിന്ന് പതിനഞ്ചു കോടിയോളം രൂപയും ആണ് ചിത്രം കരസ്ഥമാക്കിയത്. കൊത്ത എന്ന സാങ്കല്‍പ്പികഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ടു ഗെറ്റപ്പുകളിലുള്ള മിന്നുന്ന പ്രകടനം വ്യക്തമാണ്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ,അനിഖ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
 
അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ,സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

king of kotha collection

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES